ആകാശ് ഒരു പാവം ആണു… എനിക്കു അവനെ വല്ലാതെ ഇഷ്ടം ആയി.. അവൻ മണിക്കുട്ടി വിളിക്കും പോലെ കുട്ടേട്ടാ എന്ന് ആണ് എന്നെ വിളിക്കുന്നെ… അവൻ ഇടയ്ക്കു എന്നെ ഫോണിൽ വിളിച്ചു സംസാരിക്കും.. ഞങ്ങൾ അളിയന്മാർ തമ്മിൽ നല്ല ഒരു ബോണ്ട് ഉണ്ടാക്കിയെടുക്കാൻ അതിനു കഴിഞ്ഞു….
കല്യാണം ഉറപ്പിച്ചാലും മണിക്കുട്ടിക്ക് ഇപ്പോഴും ഞാൻ തന്നെ ആണു മെയിൻ.. എപ്പോഴും എന്റെ കൂടെ ആയിരിക്കാൻ അവൾ ആഗ്രഹിക്കുന്നു… എനിക്കും അവളെ പിരിയുന്നത് ഓർക്കുമ്പോൾ വിഷമം ആണു.. കല്യാണം ഒകെ കഴിഞ്ഞു ഒരു വീട് വച്ചു ഒരുമിച്ചു താമസിക്കാം എന്നാണ് ഞാനും ആകാശും പ്ലാൻ ചെയ്തത്.. അത് മണിക്കുട്ടിക്കും ഇഷ്ടം ആയി.. എനിക്കു മണിക്കുട്ടിയെ പോലെ തന്നെ ആയിരുന്നു ആകാശിന് ആര്യയും.. അവർ തന്നിലും നല്ല ഒരു ബോണ്ട് ഉണ്ടായിരുന്നു…
ഈ മാറ്റകല്യാണം എന്നതിൽ മണിക്കുട്ടിക്കും ആകാശിനും നല്ല സന്തോഷം ആയിരുന്നു.. എന്നാൽ എന്റെയും ആര്യയുടെയും അവസ്ഥ അങ്ങനെ അല്ലായിരിക്കണം….. ഞാൻ മണിക്കുട്ടിക്ക് വേണ്ടിയാണു അവളോട് കല്യാണത്തിന് സമ്മതിക്കണം എന്ന് പറഞ്ഞത്.. അവളും അവളുടെ അനിയന് വേണ്ടി ആകും സമ്മതിച്ചത്….. എനിക്കു അവളോട് നന്ദി ഉണ്ടായിരുന്നു.. അവൾ സമ്മതിച്ചില്ല എങ്കിൽ ഇനി ഇങ്ങനെ ഒരു കല്യാണം മണിക്കുട്ടിക്ക് കിട്ടുമോ എന്ന് അറിയില്ല.. ഞാൻ മണിക്കുട്ടിക്ക് വേണ്ടി ആര്യയുടെ ജീവിതം നശിപ്പിക്കുക ആണോ എന്ന് എനിക്കു തോന്നൽ ഉണ്ടായിരുന്നു… എല്ലാം വിധി ആണെന്ന് ഞാൻ കരുതി….
കാര്യങ്ങൾ എല്ലാം പെട്ടന്ന് തന്നെ പോയി.. വർക്ക് എല്ലാം വെഡിങ് പ്ലാനർ സ്സിനെ ഏൽപ്പിച്ചത് കൊണ്ട് ഞങ്ങൾക്ക് വലിയ പണി ഒന്നും ഉണ്ടായില്ല.. ഞങ്ങളെ അറിയാവുന്നവരെയും ഞങ്ങൾ അറിയുന്നവരെയും എല്ലാം ഞങ്ങൾ കല്യാണം വിളിച്ചു….. ഒരു ഉത്സവം പോലെ നടത്താൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ.. നാട് മൊത്തം വിളിച്ചു..
ഈ ആഡംബരത്തിൽ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു എങ്കിലും വീട്ടുകാർ അത് സമ്മതിച്ചില്ല.. അവർ എല്ലാം വലിയ രീതിയിൽ തന്നെ നടത്താൻ ആയിരുന്നു പ്ലാൻ.. കല്യാണത്തിന്റെ അന്ന് 10 ഓർഫനെജിൽ മുഴുവൻ ദിവസ്സത്തെ ആഹാരവും എന്റെ വീട്ടുകാർ ഏർപ്പെടുത്തി