എന്നാൽ ഇതെല്ലാം ആലോചിച്ചു വരുമ്പോൾ എന്നിലെ ഈഗോ അതിനെ എല്ലാം മുടക്കും.. അവളോട് ഉള്ള ഈഗോ എനിക്കു കൂടി കൂടി വന്നു….. അവൾ കാര്യം അറിയാതെ എന്നോട് ചൂടായത് ഓർക്കുമ്പോൾ പിന്നെയും ദേഷ്യം വരും… അങ്ങനെ അങ്ങനെ പോയി കൊണ്ടിരുന്നു..
1 മാസ്സം കഴിഞ്ഞാപ്പോൾ ഞാൻ ഞാൻ പഴയത് പോലെ ആയി… ഞാൻ പിന്നെയും വീട്ടിലും പുറത്തും ഒക്കെ ആയി സമയം കളഞ്ഞു.. ഒഴുവ് ദിവസ്സങ്ങളിൽ മണിക്കുട്ടിയുടെ കൂടെ കൂടി….. അവൾ എന്നെയും കൊണ്ട് കറങ്ങി നടന്നു… അങ്ങനെ ദിവസ്സങ്ങൾ പോയി..
വീട്ടിൽ ഇരുന്നു വെട്ടുപിടിക്കും എന്ന് തോന്നിയപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ പോയി.. അവിടെ ഇപ്പോൾ അക്കൗണ്ട് സെക്ഷൻ നോക്കി.. ഇരിക്കുന്നു… അങ്ങനെ പഴയതു പോലെ ജീവിതം പോയി…
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ഞാൻ എന്റെ ബെഡിൽ കിടക്കുക ആയിരുന്നു പഴയ കാര്യങ്ങൾ ആലോചിച്ചു.. നോക്കുമ്പോൾ എന്റെ അടുത്ത് തന്നെ എന്നെ കെട്ടിപിടിച്ചു എന്റെ മണിക്കുട്ടിയും ഉണ്ട്.. അവളുടെ പൂച്ചാക്കുട്ടിയെ പോലെ ഉള്ള മുഖം കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വസം ആണു തോന്നുന്നത്.. ഞാനും അവളെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു കിടന്നു…
…………………… ⚡️🔥⚡️……………………
പിന്നീട് കാര്യങ്ങൾ എല്ലാം പെട്ടന്ന് തന്നെ ആണു പോയത്.. രണ്ടു വീട്ടുകാർക്കും നല്ല ഇഷ്ടം ആയതു കൊണ്ട് എല്ലാം പെട്ടന്ന് നടന്നു… 2 മാസ്സത്തിനു ഉള്ളിൽ കല്യാണം നടത്തണം എന്ന് അവർ തീരുമാനിച്ചു.. രണ്ട് വീട്ടുകാർക്കും ഈ കല്യാണം ഉറപ്പിച്ചതിൽ വലിയ സന്തോഷം ആയിരുന്നു..
മണിക്കൂട്ടി ആകശുമായി നന്നായി അടുത്ത് .. അവർ നല്ല രീതിയിൽ ഫോണിൽ കൂടി പരസ്പരം ഇഷ്ടം കൈമാറി.. എന്നാൽ എന്റെ ഉള്ളിൽ തീ ആയിരുന്നു.. വീട്ടുകാരെ ആരെയും അറിയിക്കാതെ ഞാൻ എന്റെ ഉള്ളിലെ പ്രശ്നം കൊണ്ട് നടന്നു.. വീട്ടുകാരെ കാണിക്കാനോണം ഞാൻ ഇടയ്ക്കു അവളെ വിളിക്കും.. എന്നാൽ ഒന്നും സംസാരിക്കില്ലായിരുന്നു… അവളും വിളിക്കും എന്നാൽ ഫോൺ എടുത്തു ഞാൻ mute ചെയ്തു എന്തേലും ഒക്കെ പറയും..
അവൾക്കു എന്നോടുള്ള മനോഭാവം എനിക്കു അറിയില്ല…. പെണ്ണ് കാണലിനു ശേഷം ഇതുവരെ അവളുമായി ഞാൻ സംസാരിച്ചില്ല.. എനിക്കു അവളോട് ഇഷ്ടം ഉണ്ടായിരുന്നു എന്നാൽ എന്റെ ഈഗോ അത് സമ്മതിച്ചില്ല.. അവളും എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല.. അവൾ വിളിക്കുമ്പോൾ തന്നെ ഞാൻ mute ചെയ്യും അല്ലേൽ ഹോൾഡ് ചെയ്യും അങ്ങനെ പോയി കൊണ്ടിരുന്നു….. അവളുടെ അനിയൻ ആനന്ദ് ഇപ്പോൾ അമേരിക്കയിൽ എവിടോ ആണു.. അത് കൊണ്ട് കല്യാണത്തിന് വരാൻ പറ്റില്ല എന്നാണ് ആകാശ് എന്നോട് പറഞ്ഞത്..