അവൾ പറഞ്ഞു പിന്നെയും കരയാൻ തുടങ്ങി.. എനിക്കും അത് കേട്ടപ്പോൾ വിഷമം ആയി… കൊച്ചുകിട്ടുകളെ പോലെ ആണു അച്ചു.. അവളുടെ പിഞ്ചു മനസ്സിൽ അവൻ വല്ലാതെ മുറിവേൽപ്പിച്ചു…. എനിക്കു അവനോട് പിന്നെയും ദേഷ്യം വന്നു… ഞാൻ അവളെ സമാധാനിപ്പിച്ചു.. അവൾക്കു നല്ല വിഷമം ഉണ്ടായിരുന്നു..
ഞാൻ നേരെ അവളെ വീട്ടിൽ ആക്കി.. അവളുടെ അച്ഛനെയും അമ്മയെയും കാര്യം പറഞ്ഞു മനസ്സിലാക്കി.. അവർ ഒന്നും പറഞ്ഞില്ല.. അവൾ ഞാൻ ഇനി കോളേജിൽ പോകാത്തൊണ്ടു അവളും പോകുന്നില്ല എന്ന് പറഞ്ഞു.. എന്നാൽ ഞാൻ അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കി… കുറെ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നു ഇറങ്ങിയതു.. വരുന്ന വഴിയിൽ അനൂപ് വിളിച്ചു അവനോടു കാര്യം എല്ലാം പറഞ്ഞു…
ഞാൻ വീട്ടിലും എല്ലാ കാര്യവും പറഞ്ഞു.. അവർ ഒന്നും പറഞ്ഞില്ല.. അച്ചുവിന്റെ കാര്യം ആയതു കൊണ്ട് ആരും ഒന്നും മിണ്ടിയില്ല…. മണിക്കുട്ടിയോടും എല്ലാം പറഞ്ഞു.. ആര്യയുടെ കാര്യം ഉൾപ്പെടെ.. അവൾക്കു പ്രേതെകിച്ചു ഒന്നും ഇല്ല…… എന്നാൽ എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. ജീവിതത്തിൽ ആദ്യമായി ആണു ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത്.. അത് പറയാനും കഴിഞ്ഞില്ല.. ഞാൻ എന്റെ കയ്യിൽ അവൾക്കായി വാങ്ങിയ റിങ് ഇൽ നോക്കി…. ഇന്ന് ഇങ്ങനെ ഒന്നും ഉണ്ടായില്ല എങ്കിൽ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ളത് ദിവസ്സം ആയേനെ… ഞാൻ ആ മോതിരം അടങ്ങിയ ബോക്സ് അലമാരയിൽ സൂക്ഷിച്ചു വച്ചു……..
ഇടയ്ക്കു കോളേജിലെ കൂടെ ഉള്ളവർ ഒക്കെ വിളിക്കുമായിരുന്നു… അച്ചു എപ്പോഴും വിളിക്കും.. ഞാൻ ഇടയ്ക്കു അവളെ കാണാൻ വീട്ടിൽ ഒക്കെ പോകും.. അവൾ പിന്നെയും കോളേജിൽ പോയി തുടങ്ങി… അവൾക്കു ഞാൻ പഠിത്തം നിർത്തിയതിൽ നല്ല വിഷമം ഉണ്ടായിരുന്നു.. ..
ഇടയ്ക്കു ഞാൻ ആര്യയെ ഓർക്കുമായിരുന്നു….. ഒന്നു ആലോചിച്ചു നോക്കുമ്പോൾ അവൾ ചെയ്തതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.. അവള്ക്കു അനിയനെ അത്ര ഇഷ്ടം ആയിരുന്നിരിക്കണം.. ഞാൻ അവനെ അടിച്ചു കഴിഞ്ഞു അവന്റ അവസ്ഥ മോശം ആയിരുന്നു.. അവനു ബോധം ഒക്കെ പോയിരുന്നു.. അവൾ അവനെ അടിച്ച വിഷമത്തിൽ ആയിരിക്കണം എന്നോട് ചൂടായത്….