ഞാൻ പ്രിൻസിപ്പലിനെ നോക്കി പോക്കറ്റിൽ കിടന്ന ഐഡി കാർഡ് എടുത്തു അങ്ങരുടെ മുഖത്തു എറിഞ്ഞു.. അയാൾ അത്ഭുതത്തോടെ എന്നെ നോക്കി.. എന്താണ് എന്ന് അയാൾക്കു മനസ്സിലായില്ല. അച്ചുവും ആര്യയും അത് പോലെ എന്നെ നോക്കി…
“താൻ എന്നെ പുറത്താക്കണ്ട… ഞാൻ തന്നെ ഈ വൃത്തികെട്ട കോളേജിൽ നിന്നു.. പൊക്കോളാം… തന്നെ പോലെ ഉള്ള രണ്ടുംകെട്ടവർ ഉള്ള ഇവിടെ പഠിക്കുന്നതിനും നല്ലത്.. പഠിക്കാതെ ഇരിക്കുന്നതാ.. ”
എല്ലാവരും എന്നെ വല്ലാതെ നോക്കി.. പ്രിൻസിപ്പൽ ഞാൻ പറന്നത് കേട്ടു.. നവനങ്ങാതെ നിന്നു.. എനിക്കു അത്ര ദേഷ്യം ഉണ്ടായിരുന്നു.. അച്ചു വല്ലാതെ എന്നെ നോക്കി എന്റെ കയ്യിൽ ചുറ്റി പിടിച്ചു നിന്നു..
“ഇവൾ എന്റെ എല്ലാം ആണു… ഞാൻ ഇവിടെ ഇല്ലന്ന് കരുതി ഇവൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായാൽ പിന്നെ വരുൺ ആരാണെന്നു താൻ അറിയും… ”
ഞാൻ അവിടെ നിന്നു അത്രയും പറഞ്ഞു. അവളെയും കൊണ്ട് പുറത്തു പോയി.. ഞാൻ പോകുന്നവഴി ആര്യയെ നോക്കി.. അവളുടെ മുഖം ഇപ്പോൾ ദേഷ്യം അല്ല. എന്നാൽ എന്തോ നിർവചിക്കാൻ പറ്റാത്ത ഭാവം..
ഞാൻ അച്ചുവിനെയും കൊണ്ട് നേരെ ക്ലാസയിൽ പോയി.. എന്റെ ബാഗും എടുത്ത്.. ക്യാന്റീനിൽ ഇരുന്ന അച്ചുവിന്റെ ബാഗും എടുത്തു ഞാൻ അവളെയും കൊണ്ട് കാറിൽ കയറി കോളേജിൽ നിന്നു പോയി… . . . . . .
പോകുന്ന വഴി മുഴുവൻ അവൾ നിശബ്ദം ആയിരുന്നു.. അവളുടെ മുഖത്തു വിഷമം ഉണ്ടായിരുന്നു.. എന്നാൽ കരയുന്നില്ല.. ഞാൻ അവളുടെ തലയിൽ തലോടി അവൾ എന്നെ നോക്കി എന്റെ തോളിൽ ചാരി ഇരുന്നു…
“വേദന ഉണ്ടോ അച്ചു… നമുക്ക് ഹോസ്പിറ്റലിൽ പോണോ?”
ഞാൻ നിശബ്ദത ഒഴിവാക്കാൻ ആയി ചോദിച്ചു.. അവൾ എന്നെ നോക്കി..
“ഉണ്ട്.. ചേട്ടായി.. എന്നാൽ ശരീരത്തിൽ അല്ല.. മനസ്സിൽ ആണു..”
അവൾ എന്നെ നോക്കി പറഞ്ഞു.. എന്നാൽ എനിക്കു അത് മനസ്സിലായില്ല.. ഞാൻ അവളെ നോക്കി….. അത് മനസ്സിലാക്കിയ അവൾ എന്നെ നോക്കി..
“അവൻ എന്നെയും എന്റെ ചേട്ടനെയും കൂട്ടി ആണു അനാവശ്യം പറഞ്ഞത്… അതാണ് എനിക്കു സങ്കടം ആയത് “