അങ്ങനെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കയോ പറഞ്ഞു.. അവസാനം പ്രശ്നം കേട്ടു.. അച്ചു ക്ലാസ്സിൽ നിന്നു ഇറങ്ങി വന്നു എന്നെ ബലമായി പിടിച്ചു കൊണ്ട് പോയി.. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ അവൾ പിന്നെയും എന്നെ ചുറ്റി പിടിച്ചു കരയാൻ തുടങ്ങി… പുറത്തു നോക്കിയപ്പോൾ ആര്യയും അവിടെ നിന്നു കരയുന്നു. എന്നൽ എനിക്കു അതിൽ ഒന്നും തോന്നിയില്ല.. ഞാൻ അച്ചുനെ സമാധാനിപ്പിച്ചു അവിടെ ഇരുന്നു….
കുറച്ചു കഴിഞ്ഞപ്പോൾ അറ്റെൻഡർ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു…. ഞാൻ അങ്ങോട്ട് പോകാൻ ഒരുങ്ങിയപ്പോൾ അച്ചുവും എന്റെ കൂടെ വന്നു.. വേണ്ട എന്ന് പറഞ്ഞെങ്കിലും അവൾ എന്റെ ഒപ്പം തന്നെ വന്നു…. ഞാൻ അവളെയും കൊണ്ട് ഓഫീസിൽ പോയി.. അവിടെ എത്തിയപ്പോൾ ഞാൻ അവളെ പുറത്തു നിർത്തി അകത്തു കയറി..
അകത്തു ആര്യ ഉണ്ടായിരുന്നു.. അവൾ കരഞ്ഞു കൊണ്ടാണ് നിന്നത്. പ്രിൻസിപ്പൽ അവിടെ ദേശ്യത്തോടെ എന്നെ നോക്കി ഇരിക്കുന്നു….. ഞാൻ നേരെ പോയി അങ്ങേരുടെ മുന്നിൽ നിന്നു അങ്ങേര് എന്നെ നോക്കി
“താനൊക്കെ എന്തിനാടാ ഇവിടെ വരുന്നേ… തള്ളുണ്ടാക്കാൻ ആണോ… ആ ചെറുക്കന്റെ അവസ്ഥ കണ്ടോ… അവന്റെ കയ്യും മുഖവും എല്ലാം പൊട്ടിയിട്ടുണ്ട്.. നീ ഒക്കെ മനുഷ്യൻ ആണോ.. ഒരു മൃഗം പോലും ഇങ്ങനെ ചെയ്യില്ല..”
അയാൾ എന്നെ നോക്കി അലറി.. എന്നാൽ ഞാൻ ഒന്നും പറയാൻ നിന്നില്ല.. അയാൾ പറഞ്ഞു കഴിയട്ടെ എന്ന് കരുതി.. ആര്യ ഇപ്പോഴും കരഞ്ഞു കൊണ്ട് നിൽക്കുക ആയിരുന്നു…
“താൻ ഇനി ഇവിടെ പഠിക്കാൻ കഴിയില്ല.. ഞാൻ തന്നെ ഡിസ്സ്മിസ്സ് ചെയ്യാൻ പോകുക ആണു.. പിന്നെ ഒരു പോലീസ് കേസ് കൂടി ഉണ്ടാകും.. നീയൊക്കെ കുറച്ചുനാൾ അകത്തു കിടക്കണം.. എന്നാലേ പഠിക്കു ”
അയാൾ എന്നോട് പറഞ്ഞിട്ട് നേരെ കമ്പ്യൂട്ടറിൽ നോക്കി… എനിക്കു പിന്നെയും നല്ല ദേഷ്യം വന്നു.. ഞാൻ അയാളെ നോക്കി..
” താൻ പറഞ്ഞു കഴിഞ്ഞോ.. ഇനി ഞാൻ പറയാം… താനൊക്കെ എവിടത്തെ പ്രിൻസിപ്പൽ ആണെടോ.. ഒരു കാര്യം അറിയാതെ.. ഒന്നും അന്നെഷിക്കാതെ തെരുവ് പട്ടികൾ കുരക്കുന്ന പോലെ കിടന്നു കുരക്കുന്നു… “