അവൾ ചിരിച്ചിട്ട് ചായ ഒക്കെ തന്നിട്ട് അവളും അവിടെ ഇരുന്നു.
“ഗായത്രി..”
“എന്താ..”
“നീ ഇവിടെ വന്നിട്ട് കുറച്ച് നാൾ ആയില്ലേ.
പുറത്തേക് ഒക്കെ പോയിട്ട് ഇല്ലല്ലോ.”
“പുറത്തേക് എന്തിന് ഇറങ്ങണം. ആരെ കാണാൻ.
ഇവിടെ ദീപ്‌തി ചേച്ചിയുടെ പശുക്കളെയും പിന്നെ എന്റെ കുട്ടിയേയും നോക്കി നടക്കും.
അത് പോരെ.”
“ഗായത്രി വിഷമം തോന്നരുത് ഞാൻ ഒന്ന് ചോദിച്ചോട്ടെ.”
“നീ എന്ത് വേണേലും ചോദിച്ചോ.”
“ഇയാൾക്ക് പ്രായം അധികം ഒന്നും ഇല്ലല്ലോ.
രണ്ടാമത് ഒരു ബന്ധത്തിന് നോക്കി കൂടെ.”
ഞാൻ അത് പറഞ്ഞപ്പോൾ ഗായത്രി ഞെട്ടി പോയി. എന്ത് പറയണം എന്ന് പോലും പറ്റാതെ ആയി പോയി.
അത് കണ്ട് ദീപു എന്റെ നേരെ നോക്കി പറഞ്ഞു.
“അജു…”
“എന്നാ ദീപു. എന്തെങ്കിലും പ്രശ്നം ആയോ ഞാൻ പറഞ്ഞതിൽ.”
“യേ അതൊന്നും അല്ലാ…
ഇവൾക്ക്…
നിന്നെ ഇഷ്ട്ടം ആണ്.”
“അത് ചേച്ചി…”
“എടാ നീ തന്നെ ഓർത്ത് നോക്കി ഇനി ഇവൾ ചെല്ലുന്നോടത് ഇവളുടെയും കുട്ടീടെയും അവസ്ഥ.”
ഇതൊക്കെ പറയുമ്പോളും ഗായത്രി മിണ്ടാതെ ഞങ്ങളെ നോക്കി നിൽക്കുക ആയിരുന്നു.
ഞാൻ കുറച്ച് നേരം ആലോചിച്ചിട്ട്.
ഗായത്രിയോട് ചോദിച്ചു.
“എന്നെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് അറിയാം പക്ഷേ എനിക്ക് തീരുമാനം എടുക്കാൻ കഴിയില്ല അത്.. എന്റെ മേലുള്ള അധികാരം മുഴുവനും ഇപ്പൊ രേഖയുടെ കൈയിൽ ആണ്. കാരണം അവൾ എന്റെ പെണ്ണ് ആണ്.
എനിക്കും നിന്നെ ഇഷ്ട്ടം ആണ് ഒപ്പം നിന്റെ കുഞ്ഞിനേയും.”
അത് പറഞ്ഞപ്പോൾ ഗായത്രിക് സന്തോഷം ആയി അവൾ എന്നെ കെട്ടിപിടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
“ഞാൻ നിന്റെ മേൽ ഒരു അധികാരവും വെക്കില്ല. നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഡിസ്റ്റർബ് ആക്കില്ല. എനിക്ക് പുറത്ത് ഇറങ്ങുമ്പോൾ പറയാൻ ഒരു ആൺ തുണ ആയി മാത്രം മതി നീ.”
അത് പറഞ്ഞപ്പോൾ ദീപ്‌തി ഇടപെട്ടു.
“അത് മാത്രം മതിയോ…
ഒരു ആണിൽ നിന്ന് കിട്ടേണ്ടത് എല്ലാം ഇവൾക്ക് നീ കൊടുക്കുകയും വേണം.”