ഞാൻ ഉള്ളിലേക്ക് കയറിയപ്പോ ഗായത്രി കുഞ്ഞിനേയും കെട്ടിപിടിച്ചു ഇരിക്കുന്നു.
എന്നെ കണ്ട് എഴുന്നേറ്റപ്പോൾ.
“ഇയാൾക്ക് ഇത്രയും പേടി ആണോ ഇടിമിന്നൽ ഒക്കെ.”
“യേ…”
എന്ന് ഗായത്രി പറഞ്ഞപ്പോ ദീപു പതിയെ മുഖത്തെ ചിരി അടക്കി പിടിക്കുന്നത് ഞാൻ കണ്ടു. ഗായത്രി ആണേൽ ദീപുന്റെ നേരെ നോക്കി പയ്യെ ചിരിച്ചു.
ഞാൻ എന്റെ കൈയിൽ ഇരുന്ന ഒരു കുട് അവള്ക്ക് കൊടുത്തു.
“എലിസബത് നിങ്ങൾക് വല്ലതും വാങ്ങി കൊടുക്കാൻ പറഞ്ഞു ”
അത് വാങ്ങിയതും അടുത്ത് തന്നെ ഒരു ഇടി വെട്ടിയതും ഒരേ സമയം ആയിരുന്നു.
ഞാൻ നോകുമ്പോൾ എന്നെ കെട്ടിപിടിച്ചു നിക്കുന്ന ഗായത്രിയെ ആണ്.
ഞങ്ങളുടെ ഇടയിൽ പാവം കുഞ്ഞു പെട്ട് പോയി.
കുഞ്ഞാണെൽ കരയാൽ അങ്ങ് തുടങ്ങി.
ഞാൻ വേഗം തന്നെ കുഞ്ഞിനെ എടുത്തു.
അവളുടെ പിടി വീടിപ്പിച്ചു കുഞ്ഞിനേയും കൊണ്ട് ബെഡ്‌റൂമിൽ ലേക്ക് പോയി.
“അയ്യേ…
നീ നിന്റെ അമ്മയെ പോലെ ഈ ഇടി സൗണ്ട് കേട്ട് പേടിച്ചു പോകുവാണോ…
ദേ ആണുങ്ങളെ പോലെ നിൽക്കണം.”
ഞാൻ കുഞ്ഞിനെ നെഞ്ചിൽ ഇട്ട് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടു നടന്ന്.
ഇതെല്ലാം കണ്ട് കൊണ്ട് ഗായത്രിയും ദീപുവും എന്നെ തന്നെ നോക്കികൊണ്ട് ഇരുന്നു.
കുഞ്ഞിന്റെ ടാർക്കി എടുത്തു അവനെ ശെരിക്കും പുതച് എന്നിട്ട് ബെഡിൽ കിടത്തി.
എന്നിട്ട് അവനെ പൊതി പിടിച്ചു ഞാൻ കിടന്നു.
കരച്ചിൽ മാറി അവൻ എന്റെ മുഖത്തു പണിയാൻ തുടങ്ങി.
ഗായത്രി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് വന്ന് നിന്ന് ദീപു പറഞ്ഞു.
“അവനെ മനസിലാകാൻ നമുക്ക് സാധിക്കില്ല ഗായത്രി.
അവനെ പൂർണമായും മനസിലാക്കിയ ഒരു പെണ്ണ് ഉണ്ടോ എന്ന് ചോദിച്ചാൽ ആരും തന്നെ ഇല്ലാ.
എന്നാൽ അവനെ നമ്മളെക്കാൾ കൂടുതൽ മനസിലാക്കിയ ഒരേ ഒരു പെണ്ണ് ഉള്ള് അവന്റെ രേഖയാ.”
ഗായത്രി ദീപു ന്റെ മുഖത്തേക്ക് നോക്കി.
“സ്വന്തം ആകണം എന്ന് ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു ഗായത്രി പക്ഷേ രേഖ യേ എനിക്ക് ഒരിക്കലും ചതിക്കാൻ കഴിയില്ലെടോ.
എന്നാലും ഒരു ആണിൽ നിന്ന് കിട്ടുന്ന എല്ലാ സ്നേഹവും എനിക്ക് അവൻ തരുന്നുണ്ട്.”