“നീ എന്ത് സ്വപ്നം കണ്ട് ഇരിക്കുവാ.
വേഗം പണി തീർത്തു പോടെ.
നല്ല മഴ യും ഇടിയും വരുന്നു ഉണ്ടെന്ന് തോന്നുന്നു.
വീട്ടിൽ അവർ തനിച് അല്ലെ.”
“അപ്പൊ ഇവിടേയോ.”
“എനിക്ക് കുഴപ്പമില്ല.
നീ വേഗം പണി തിർത്തിട്ട് പോകാൻ നോക്ക്.
ഇല്ലേ നാളെ സമയം കിട്ടുമ്പോ വന്ന് ചെയ്താൽ മതി.”
“ഇപ്പൊ തീരുന്നെ…”
കാർമേഘം ആകാശത്തു മൂടി കഴിഞ്ഞിരുന്നു.
ഞാൻ വേഗം തന്നെ മണ്ണ് കളച് ഇട്ടാ ശേഷം തിരിച്ചു തുമ്പ കൊണ്ട് പോയി വെച്ചിട്ട് വന്ന് പോകാൻ നോകുമ്പോൾ.
“ഡാ…. നില്ക്..
ഇന്നാ.”
എലിസബത് 1000രൂപ വന്ന് എന്റെ കൈയിൽ തന്ന്.
“ഇത് എന്തിനാ.
ഈ പണിക് ഒന്നും ഞാൻ കൂലി വാങ്ങില്ലാ എന്ന് എലി കുട്ടിക്ക് അറിയില്ലേ.”
“അതൊക്കെ അറിയാം അജു കുട്ടാ..
ഇത് നിന്റെ വീട്ടിലെ വിരുന്നുകർക് വല്ലതും വാങ്ങി കൊടുക്കാൻ തന്നതാ.”
“ഉം.”
“എന്നാ വേഗം പോകോ മഴ ഇപ്പൊ പെയ്യും.”
ഞാൻ അവിടെ നിന്ന് തിരിച്ചു.
വരുന്ന വഴി മഴ ചാറി അപ്പൊ അവിടെ ഉള്ള കടയിൽ കയറി. എലിസബത് തന്നാ കാശ് കൊണ്ട് ഗായത്രികും കുഞ്ഞിനും കഴിക്കാൻ ഉള്ളത് ഒക്കെ വാങ്ങുകയും. പിന്നെ വീട്ടിലേക് ഉള്ള സാധനങ്ങളും വാങ്ങി.
മഴ പെയ്തു തിരുന്നവരെ ആ കടയുടെ ഫ്രണ്ടിൽ തന്നെ നിന്ന്.
മഴ പെയ്തു നിർത്തി. എന്നാലും അടുത്ത മഴക് ഉള്ള കോൾ വരുന്നുണ്ടായിരുന്നു. ഒപ്പം നല്ല ഇടി മിന്നലും സൗണ്ടും.
ഞാൻ വേഗം നടന്ന് വീട്ടിൽ എത്തി.
ചെടാ രണ്ടാളും എവിടെ പോയി കതക് ഒക്കെ അടച്ചിട്ടിട്.
ഞാൻ പുറത്ത് നിന്ന് വിളിച്ചു.
“ദീപു….. ദീപു…..”
അപ്പൊ തന്നെ ഉള്ളിൽ നിന്ന് വിളി എത്തി.
“ദേ വരുന്നടാ….”
കതക് തുറന്നു തന്ന്.
“എന്താടോ കതക് ജനലും ഒക്കെ അടച്ചു ഒരു പരുപാടി.”
“ച്ചീ പോടാ..
അതൊന്നും അല്ലാ…
ഗായത്രിക് ഇടി ഭയങ്കര പേടിയാ…
സോഭായി ഇരുന്നു വിറച്ച് കൊണ്ട് ഇരിക്കുന്നുണ്ട്.
കയറി വാ.”