ആയ്കോട്ടെ. എന്ന എനി മരമോന്ത കാണാൻ ഇങ്ങുവാ..ട്ടോ. ഞാൻ കാണിച്ച് തരാം.
അയ്യോ… ഞാൻ വെറുതെ പറഞ്ഞതാ. ഞാൻ പറഞ്ഞത് അവൾ ഗൗരവത്തിൽ എടുത്തു എന്ന് തോന്നിയപ്പോൾ ഞാനവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
അതേയ്…. അഭി…. പക്ഷേ അപ്പുറത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
ഹലോ…. പോയ്യോ… എന്റെ അഭി… ഞാൻ ഒരു തമാശ പറഞ്ഞതല്ലെ. എന്റെ പെണ്ണിനെ കാണാൻ എന്തോരു ചന്താനറിയോ..
ശരിക്കും.. അവളുടെ നാണം കലർന്ന ചോദ്യമെത്തി.
ഹ ഹ ഹാ.. ഇതുവരെ കിട്ടാതിരുന്ന മറുപടി ഒന്ന് പുകഴ്ത്തിയപ്പോ കിട്ടിയത് കണ്ടോ… ഞാൻ അവളെ കളിയാക്കും പോലെ പറഞ്ഞു.
ഞാൻ വെറുതെ പറഞ്ഞതാട്ടോ അഭി. എന്റെ പെണ്ണ് ഒരുപാടൊരുപാട് സുന്ദരിയാണ്. ഞാനത് പറഞ്ഞത് എന്റെ ഹൃദയം കൊണ്ടായിരുന്നു.
അപ്പുറത് നിന്നും മുത്ത് പൊഴിയുന്ന ചിരി ഞാൻ കേട്ടു.
എനിക്കറിയായിരുന്നു എന്നെ കളിപ്പിക്കാൻ വേണ്ടി മരമോന്തയ എന്ന് പറഞ്ഞതാന്ന്. അവളെന്നെ കളിയാക്കി.
അതേയ്.. മോനെ കിച്ചുട്ട.. ആ മനസ്സ് എന്താന്ന് എനിക്ക് നന്നായിട്ടറിയാം കേട്ടോ…
ഈ… അതിന് ഞാനൊരു ഇളിഞ്ഞ ചിരി വച്ചുകൊടുത്തു. അതേയ് കിച്ചുട്ട.. എനി സംസാരിച്ച് നിൽക്കാൻ നേരല്ല്യ ഞാൻ വീട്ടിലെത്തിട്ട് വിളിക്കാ ട്ടോ.. അവൾ കൊച്ചു കുഞ്ഞിനോട് കൊഞ്ചി പറയും പോലെ എന്നോട് പറഞ്ഞു.
ഡാ.. അഭി. പിക് അയക്ക്. എന്റെ മോളുടെ മാത്രല്ല എന്റെ പെണ്ണിന്റെയും. പിന്നേയ് ഫുൾ സൈസ് ആയിക്കോട്ടെ. ആ സെറ്റ് മുണ്ട് ഉടുത് നിക്കണത് കാണാൻ കൊതിയായി.
മ്മ്… ശരി. അവിടെ എത്തിട്ട് വിളിക്കവേ. അവൾ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.
അല്പം കഴിഞ്ഞതും അഭിയുടെ മെസ്സേജ് വന്നു. ഞാൻ അത് ഓപ്പൺ ചെയ്തു. ആഹാ… കണ്ണിന് കുളിര്മയുള്ള കാഴ്ച.
നീനു അമ്പലത്തിന്റെ മുന്നിലെ കവാടത്തിന് മുന്നിൽ നിന്നുകൊണ്ടുള്ള അതി മനോഹരമായ ഫോട്ടോ.
ഉടുപ്പ് തന്നെയാണ് വേഷം. നീനുവിനെ പോലെ തന്നെ മനോഹരമാണ് പുള്ളിപ്പറമ്പ് കാവിന്റെ കവാടവും. അതി മനോഹരമായ ചുവർ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ കവാടം. അതിന് മുന്നിൽ എന്റെ കുഞ്ഞ് മാലാഖ.