തണൽ 4
Thanal Part 4 | Author : JK | Previous Part
ഒരുപാട് അക്ഷര തെറ്റുകൾ വരുന്നുണ്ട് എന്നെനിക്കറിയാം. ക്ഷമിക്കണം എന്നതിനപ്പുറം മറ്റൊരു വാക്ക് പറയാൻ കഴിയില്ല.
കാരണം എന്റെ മലയാള പരിജ്ഞാനം വച്ചുകൊണ്ട് കഥ എഴുതാൻ പോയിട്ട് മര്യാദയ്ക്ക് ഒരു കഥ വായിക്കാൻ പോലും കഴിയില്ല.
പക്ഷേ.. ഇവിടെനിന്നും കഥകൾ വായിച്ച് വായിച്ച് ഞാനൊരു എഴുത്തുകാരനായി മാറി. അല്ലങ്കിൽ ഒരു കഥ എഴുതണം എന്നേരു പ്രേരണ എനിക്കുണ്ടായി.
തെറ്റാണെങ്കിലും കൂടി ഞാനത് മാക്സിമം എഴുതി ഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്റെ ഇഷ്ടങ്ങൾക്കാനുസരിച്ച് ഞാൻ ഇവിടെ എഴുതുന്നു. അത് കഥയാണോ.. നോവലാണോ.. എന്നൊന്നും എനിക്ക് ഒരു പിടിയുമില്ല.
ഞാൻ എഴുതുന്നത് നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ട് എന്ന് ഞാൻ കരുതുന്നു.
ഈ.. ഭാഗം നിങ്ങള് പ്രദീക്ഷിക്കുന്ന ഒന്നുതന്നെ ഉണ്ടാവാൻ സാധ്യതയില്ല.
കാരണം ഈ പാർട്ട് കഥയുടെ അവസാന ഭാഗത്തേക് കടക്കുന്നതിന്റെ ഒരു ക്രോഡീകരണം മാത്രമാണ്. അതുകൊണ്ട് ഓവറായി ഒന്നും expect ചെയ്യാതിരിക്കുക.
പ്രതീക്ഷിച്ചപോലെ വന്നില്ല എന്നുകരുതി like ചെയ്യാതിരിക്കരുത്. Next പാർട്ട് (climax) എഴുതാനുള്ള പ്രചോദനമാണ് നിങ്ങളുടെ ഓരോ ലൈകും.
സ്നേഹത്തോടെ dear . jk
%%%%%%%%%%%%%%%%%%%%%%%%%%
സ്വപ്നം കണ്ട് കിളി പോയി കണ്ണും തുറിച്ച് കിടക്കുബോഴാണ് വാതിലും തള്ളിതുറന്നുകൊണ്ട് അമ്മയുടെ വരവ്.
ആ വരവ് കണ്ടതും ഞാനൊന്ന് ഞെട്ടി.
സ്വപ്നത്തിൽ പാണ്ടി ലോറിയുംകൊണ്ട് വന്നയാളാണ് എനി നേരം വെളുത്തപ്പോ വല്ല വെട്ട്കത്തിയും കൊണ്ട് വരുകയാണോ.. ഞാൻ ചിന്തിച്ചു.
ഇല്ല കയ്യിൽ വെട്ടുകത്തിയൊന്നും കാണുന്നില്ല. ഞാൻ അമ്മയുടെ രണ്ട് കൈകളിലും കത്തി ഇല്ല എന്ന് ഉറപ്പുവരുത്തി.
എന്താടാ… അമ്മ വേവലാതിയോടെ എന്നോട് ചോദിച്ചു.
ങേ… എന്താ… ഞാൻ അമ്മയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാത്തതുപോലെ തിരിച്ചു ചോദിച്ചു.
നീ എന്തിനാ ഇവിടെകിടന്ന് ഒച്ചയെടുത്തത്.
ഒച്ചയെടുത്തനോ.. അപ്പോഴാണ് ഞാൻ സ്വപ്നം കണ്ടാകാര്യം മനസ്സിലേക്ക് കയറിവന്നത്.
ഓ.. അതോ. അത് ഞാനൊരു സ്വപ്നം കണ്ടതാ. ഞാൻ നിസാര മട്ടിൽ പറഞ്ഞു.