“അതൊന്നും സാരം ഇല്ല നമുക്ക് റിലീസ് ആകുന്ന എല്ലാ പടവും പോയി കാണാം ഇനി ”
“പിന്നെ പോടി അവിടുന്ന്”
അവൾ ചിരിച്ചു കാണിച്ചു . ഓഫിസിൽ നിന്നും നേരത്തെ ഇറങ്ങി അവർ സിനിമക്കും കേറി പടവും കണ്ടിട്ട് രാത്രി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.
വാതുക്കൽ തന്നെ ശ്രീദേവി അവരെ കാത്ത് നില്പുണ്ടായിരുന്നു. അവരുടെ വണ്ടി കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി വന്നു
“ചേച്ചി എന്ന താമസിച്ചത്?? ഞാൻ വിളിച്ചിട്ട് ഫോണും എടുത്തില്ലലോ??”
അവൾ കാറിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ശ്രീദേവി തുടങ്ങി.
“ഞങ്ങൾ തിയേറ്ററിൽ ആയിരുന്നു അത എടുക്കാഞ്ഞത് ”
“സിനിമ കാണാൻ പോയോ??? കണ്ടോ എന്നെ കൊണ്ടുപോയില്ലലോ??”
“പിന്നെ നിന്നെ ഞാൻ ഇപോ തന്നെ കൊണ്ടുപോവാം… പോയിരുന്നു പഠിക്കടി പെണ്ണേ”
“ഹും… ”
അവൾ ചവുട്ടി തുള്ളി അകത്തേക്ക് കയറി പോയി
“എന്തിനാ അമ്മു അതിനെ വെറുതെ ഇങ്ങനെ ചൂടാക്കുന്നെ??”
കാറിൽ നിന്നും അവർ വാങ്ങിയ ഓരോ സാധനങ്ങൾ എടുത്തു കൊണ്ട് അവൻ ചോദിച്ചു
“ഹേയ്… ചുമ്മ അല്ലെ അച്ചുവേട്ട അവളെ വെറുതെ ഒരു രസം”
“പാവം … സങ്കടം ആയി പോയത് ആണെന്ന് തോന്നുന്നു ”
“ആണോ അത് സാരമില്ല അവളെ സെറ്റക്കാൻ ഉള്ള വഴി ഒക്കെ എന്റെ കയ്യിൽ ഉണ്ട്”
അവൾ കയ്യിലെ ബാഗിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
“ശ്രീദേവി …. ഇങ് വന്നേ ”
അവൾ അകത്തേക്ക് കയറി കൊണ്ട് വിളിച്ചു.
അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മ ഇറങ്ങി വന്നു
“മോ….മോളെ… ഇവിടുന്ന് എന്തെങ്കിലും കഴിച്ചുകൂടെ…? നീ എന്റെ കൈ കൊണ്ട് ഉണ്ടക്കുന്ന ഒന്നും കഴിക്കില്ലേ???”
“ഞങ്ങൾ പുറത്ത് നിന്ന് കഴിച്ചു… ശ്രീദേവി ഇങ്ങു വന്ന നിനക്ക് ഒരു സൂത്രം തരാം “