അവൾ അവന്റെ കൈ തട്ടി മാറ്റി
“എന്റെ പൊന്നമ്മു ഞാൻ അവരെ ഒക്കെ ഒന്ന് കാണാൻ ആണ് അല്ലാതെ വേറെ ഒന്നിനുമല്ല..അവരൊക്കെ എന്ത് കരുതി കാണും ഞാൻ ഇവിടെ ഇങ്ങനെ കേറി ഇരിക്കുന്നെ കണ്ട്”
“പിന്നെ ആര് എന്ത് കരുതാൻ?? ഒന്നും ഇല്ല. ഇപോ ഏട്ടന് എന്റെ കൂടെ ഇരിക്കാൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? ”
“ആ ശരി ശരി ന്റെ പൊന്നോ എനിക്ക് ഒരു കുഴപ്പവും ഇല്ലേ…”
അവൻ അവളെ കൈ കൂപ്പി കാണിച്ചു.
“അല്ല നമുക്ക് ഊണ് കഴിക്കണ്ടേ ?”
കൂപ്പി പിടിച്ചിരിക്കുന്ന അവന്റെ കൈ പിടിച്ചു താഴ്ത്തി കൊണ്ട് അവൾ ചോദിച്ചു.
“ആ ഇനി ആ ചടങ് ഉണ്ടല്ലേ എവിടെ പോവും ഇപോ കഴിക്കാൻ ”
“എങ്ങും പോവണ്ട..ഞാൻ ഓടർ ചെയ്ത് ദോ …”
അവൾ ടേബിലേക്ക് ചൂണ്ടി കാണിച്ചപ്പോൾ രണ്ടു ഊണ് പാഴ്‌സൽ ആയി അവിടെ ഇരുപ്പുണ്ട്
“ഇതൊകെ എപ്പോ?? എങ്ങനെ?”
“അത് ഞാൻ സ്വിഗി വഴി ഓടർ ചെയ്തു ”
” സ്വിഗി യോ അത് എന്തോന്ന്??”
” ആ ഏട്ടന് അത് അറിയില്ല ല്ലേ… എല്ലാം ഞാൻ പിന്നെ പറഞ്ഞു തരാം ഇപോ വ നമുക്ക് കഴിക്കാം ”
അവർ രണ്ടും കൂടെ ഊണും കഴിച്ചു
“അതേ… പണി ഒക്കെ ഞാൻ എല്ലാം തീർത്തിരുന്നു നമുക്ക് ഒരു സ്‌ഥലം വരെ പോവാം ”
അവൾ കൈ കഴുകി വന്നു അവനോട് പറഞ്ഞു
“എങ്ങിട്ട??”
“ഒരു സിനിമയ്ക്ക്”
“ങേ… സത്യം?”
“അതെന്ത … ഞാൻ പറഞ്ഞ വിശ്വാസം ഇല്ലേ??”
“അയ്യോ… നീ പറഞ്ഞാൽ മാത്രേ ഞാൻ വിശ്വസിക്കൂ .. ഏത് സിനിമക്ക് ആണ് ഞാൻ അവസാനം ആയി സിനിമ കണ്ടത് പോലും ഓർമയില്ല. സ്കൂളിൽ എന്തോ സിനിമ ഇട്ടത് മാത്രം ഓർക്കുന്നുണ്ട്”