“അച്ചുവേട്ട…… എന്തൊക്കെയാ ഈ പറയുന്നെ???? … ന്നെ അങ്ങനെ ആണോ ഏട്ടൻ കരുതുന്നേ..? ഏട്ടന് ഇഷ്ടം അല്ലേൽ എങ്ങും പോവണ്ട ഞാൻ വേറെ ഒന്നും കരുതിയല്ല അങ്ങനെ ഒക്കെ പറഞ്ഞത് .. ന്നലും അച്ചുവേട്ടൻ എനിക്ക് ഒരു കുറച്ചിൽ ആവും എന്നൊന്നും പറയല്ലേ… ”
അവൾ കരയാൻ തുടങ്ങി.
അപ്പോഴാണ് അവനു അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓർമ വന്നത്.. ഞാൻ പറഞ്ഞ കാര്യം ആ പാവത്തിനെ എത്രമാത്രം സങ്കടമുണ്ടാക്കി കാണും ന്ന് അവനു മനസിലായി
“അമ്മു… ”
സ്‌റ്റിയറിങ്ങിൽ തല വച്ചു കരയുന്ന അവളെ അവൻ വിളിച്ചു. പക്ഷെ അവൾ പിന്നയും കരയുകയാണ്.
“അമ്മു.. ടി ഞാൻ ചുമ്മ പറഞ്ഞേയാ നോക്കിയേ… ദേ… ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞയ അമ്മുസെ..”
അവൻ അവളെ ഷോള്ഡറിൽ പിടിച്ചു നേരെ ഇരുത്തി.
അവളുടെ മുഖം കണ്ട അവൻ ഞെട്ടി പോയി.. ആകെ ചുവന്നു കണ്ണൊക്കെ കലങ്ങി ഇരിക്കുന്നു.
“അമ്മു… മോളെ ടി ഞാൻ ചുമ്മ പറഞ്ഞതാ… നീ ഇങ്ങനെ ഒക്കെ കിടന്ന് കരയല്ലേ.. ദേ നോക്കിയേ… നീ പറയുന്ന എന്തും ഞാൻ കേൾക്കും എന്റെ ജീവിതം തന്നെ ഇനി നീ ആണ്.. കരയെല്ലേ..”
അവൻ അവളെ ചേർത്തു പിടിച്ചു.
പതിയെ പതിയെ അവളുടെ കരച്ചിൽ നിന്നു.
“ദെ… കണ്ണൊക്കെ തുടച്ചെ ഇല്ലേൽ നിന്റെ സ്റ്റാഫുകൾ കളിയാക്കും .. അവർ എന്നെ ചീത്ത പറയും ”
“എന്റെ സ്റ്റാഫോ??… നമ്മുടെ സ്റ്റാഫ്”
പെട്ടെന്ന് ചാടി കൊണ്ട് അവൾ വന്നു
“ഹോ അതേ അതേ എന്റെ പൊന്നോ നമ്മുടെ സ്റ്റാഫ് സമ്മതിച്ചു”
“ങാ അങ്ങനെ വഴിക്ക് വ.. ബാ ഇറങ്ങി ”
അവൾ കണ്ണൊക്കെ തുടച്ചു കാറിന് വെളിയിൽ ഇറങ്ങി. അവൻ പിന്നാലെ യും.
ഷോപ്പിലേക്ക് കയറി വന്നപ്പോൾ തന്നെ അവനെ എല്ലാരും ഭവ്യതയോടെ ഒക്കെ നോക്കുന്നത അവനെ അത്ഭുതപ്പെടുത്തി. അവൻ എല്ലാരേം ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തുകൊണ്ട് മുന്നോട്ട് നടന്നു. തോമ ചേട്ടൻ ഏതോ കസ്റ്റമർടെ കൂടെ ആയിരുന്നു. പ്രകാശ് സാറും ജിനുവും എന്തോ തിരക്കിൽ ആണ് അവരെയും ഒന്ന് നോക്കി ചിരിക്കുക മാത്രം അവൻ ചെയ്തു.