സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Posted by

“അതെന്ന അച്ചുവേട്ട??”

 

“അല്ല എനിക്ക് ഒരുമാതിരി”

 

” ഞാൻ ഇല്ലേ കൂടെ എന്തിനാ വിഷമം ”

 

“സത്യം പറഞ്ഞ എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഇങ്ങനെ ഒരു ഹോട്ടലിൽ കേറുന്ന തന്നെ.. ഇങ്ങനെ ഒരു സീറ്റിൽ വരെ ഇരിക്കുന്നത് ”

 

 

അവിടെ ഒരു നല്ല കോർണർ ടേബിൾ നോക്കി അവർ  ഇരുന്നപ്പോൾ അവൻ പറഞ്ഞു

 

 

 

” അച്ചുവേട്ട ഇനി പഴേ ഒന്നും ഓർക്കണ്ട  ഇപോ ഏട്ടൻ എന്റെ ആണ് എന്തിനും ഏതിനും ഞാൻ ഉണ്ട് ഏട്ടന്   അത് മനസിൽ കരുതിക്കോ ”

 

അവൾ കൈ എത്തിച്ചു അവന്റെ കയ്യിൽ പിടിച്ചു .  അവൻ അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

അവൾ അവനെ എത്രത്തോളം സ്നേഹിക്കുന്നു ന്ന് അവൻ കൂടുതൽ അറിയുകയായിരുന്നു

 

ഒടുവിൽ അവിടുന്ന് ഫുഡ് ഒക്കെ കഴിഞ്ഞു അവർ ഇറങ്ങി

 

“ഹോ എല്ലാം കൂടെ കഴിച്ചു വയർ പൊട്ടാറായി അമ്മുസെ”

 

” അത് സാരമില്ല  ”

 

“നമുക്ക് ഇനി ഡ്രസ് എടുക്കാൻ പോവാം”

 

“അതൊകെ വേണോ??? ”

 

“പിന്നെ വേണ്ടേ… അച്ചുവേട്ടൻ പിന്നെ എന്ന ഇടുക?”

 

 

 

അവൾ അതും പറഞ്ഞു വണ്ടി എടുത്തു.

 

ഒടുവിൽ ടൗണിലെ തന്ന വലിയ ഒരു കടയിൽ കയറി അവനു വേണ്ട ഒരുപാട് ജോടി ഡ്രസും എടുത്താണ് അവർ ഇറങ്ങിയത് .

 

“എന്ന അച്ചുവേട്ട മിണ്ടാതെ ഇരിക്കുന്നെ?”

 

” ഒന്നുമില്ല ടി … ”

 

“ശെടാ… കടയിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് ശോകം ആണല്ലോ മാഷെ”

 

അവൾ വണ്ടി ഓടിച്ചുകൊണ്ടു അവനെ നോക്കി പറഞ്ഞു

 

“ഒന്നുമില്ല അമ്മു നീ മുന്നോട്ട് നോക്കി വണ്ടി ഓടിക്ക് ”

 

“ഓഹോ ?? ആയിക്കോട്ടെ”

 

അവൾ പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *