“ആം..അച്ഛൻ വരട്ടെ ന്നിട്ട് വേണം നമ്മുടെ ഡേറ്റ് ഫിക്സ് ചെയ്യാൻ”
“ഹോ… എന്തുവാടി പുള്ളി ഇങ് വന്നേ ല്ലേ ഉള്ളൂ”
“ഒ പിന്നെ ഈ കാര്യം തീരുമാനിക്കാൻ വേണ്ടിയാ അച്ഛൻ വന്നത് തന്നെ അപ്പോഴ”
“ഹോ പൊന്നോ നിന്നെ നമിച്ചു ഞാൻ”
“പോയ് ഹാളിൽ ഇരിക്ക് മനുഷ്യ അച്ഛൻ ഇപോ വരും ”
അവൾ അവനെ ഉന്തി തള്ളി അടുക്കളയിൽ നിന്ന് വെളിയിൽ ആക്കി.
അവൻ ഹാളിൽ സോഫയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കുളിച്ചു ഫ്രഷ് ആയി വന്നു അവന്റെ കൂടെ ഇരുന്നു.
“ഹോ.. എന്ന ചൂടാ ല്ലേ….
എങ്ങനെ ഉണ്ട് ഇവളെ സഹിക്കാൻ പറ്റുന്നുണ്ടോ??”
അവൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു.
“ആ വന്നോ… അച്ഛാ അപ്പോ എന്ന തീയതി.. അത് റെഡി ആക്ക് ”
അവൾ ദോശ ചുടുന്ന ഇടക്ക് ചട്ടുകവും ആയി ഓടി വന്നു
“അത് നമുക്ക് ഫിക്സ് ചെയ്യാം മോളെ… നീ ധൃതി വെക്കാതെ… പോയി അത് നോക്ക് കരിഞ്ഞ മണം വരുന്നുണ്ട് ”
“അയ്യോ…”
അവൾ തലയിൽ കൈ വച്ചു അടുക്കളയിലേക്ക് ഓടി.
അവൻ അതൊക്കെ കണ്ടു ചിരിച്ചു ഇരിക്കുകയാണ്.
” അച്ചു.. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്”
അച്ചന്റെ മുഖവും ശബ്ദവും ഒക്കെ മാറിയത് അവൻ ശ്രദ്ധിച്ചു.
“എ… എന്താച?”
“ഞാൻ ഇപോ പറയാൻ പോകുന്ന കാര്യം നീ സംയമനം പാലിച്ചു കേൾക്കണം”
പുള്ളി അടുക്കളയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു
“എ… എന്തായാലും… പറഞ്ഞോ അച്ഛാ .”
അവൻ തെല്ല് പതറി..
“ടാ… അത്…. അത്…”
“ധൈര്യമായി പറഞ്ഞോ… അച്ഛാ”