“എന്ന ഏട്ട??”
അവൾ തല ഉയർത്തി അവനെ നോക്കി
“നീ ഇന്ന് ഷോപ്പിൽ പോണില്ലേ??”
“ആ കോപ്പ് ഇതിനാണോ വിളിച്ചത്… ഞാൻ രാവിലെ തന്നെ പറഞ്ഞേ അല്ലെ പോവില്ല ന്ന് ഇന്ന്”
” അപ്പോ നമ്മൾ എന്ന ചെയ്യാൻ പോവാ ഇന്ന് അപ്പോ??”
“ഏട്ടൻ പറഞ്ഞോ അച്ചുവെട്ടന്റെ ഇഷ്ടം ”
“എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഇല്ലടി.. എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ”
“എന്ന അത് പറ എന്താ അത്??”
അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി..
“അതാണ് ഇപോ എന്റെ കൂടെ ദെ ഇരിക്കുന്നെ”
അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു
അത് കേട്ടതും അവളുടെ മുഖം പൂർണചന്ദ്രൻ ഉദിച്ചത് പോലെ വിടരുന്നത് അവൻ കണ്ടു.
അവൾ തല ഉയർത്തി അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു .
അങ്ങനെ അവരുടെ ജീവിതം പിന്നെ ആ ഫ്‌ളാറ്റിൽ ആയി .. എല്ലാ ദിവസവും അവർ രണ്ടും ഒരുമിച്ചു കടയിലേക്ക് പോകും… അവൻ അവിടെ ചുമ്മ ഇരിക്കും അവൾ പണി ഒക്കെ തീർക്കും ഇടക്ക് കറങ്ങാൻ പോകും.. അവന്റെ തുടർ പഠന കാര്യവും അവൾ ഇതിനിടക്ക് നോക്കുന്നുണ്ട്. രാത്രി അവളുടെ പാചക പരീക്ഷണങ്ങൾ എല്ലാം അവനിൽ ആണ് അത്യാവശ്യം നന്നായി അവൾ ഉണ്ടാക്കും. പിന്നെ അവൾ എന്ത് ഉണ്ടാക്കിയാലും അവൻ അത് കഴിക്കും എന്നതാണ് സത്യം. അവർ ഒരുമിച്ചു തന്നെ ആണ് കിടക്കുന്നത് എങ്കിലും അവൾ മുന്നേ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞു ബാക്കി കാര്യങ്ങൾ മതി എന്ന രീതിയിൽ ആണ് മുന്നോട്ട് പോയത്.
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആ ദിവസം എത്തി… അവളുടെ അച്ഛൻ ഇന്ന് വരികയാണ്.. 10 മണിക്ക് ഫ്ളൈറ്റ് ലാൻഡ് ചെയ്യും ..
അവൾ രാവിലെ അവനെയും കുത്തി പൊക്കി അവർ അന്ന് വാങ്ങിയതിലെ കിടിലൻ മുണ്ടും ഷർട്ടും ഒക്കെ ഇടീപിച്ചു അവൾക് അതിന് മാച് ആവുന്ന സാരിയും ഉടുത്തു . ആ രൂപത്തിൽ അവളെ കണ്ടപ്പോൾ തന്നെ അവൻ അന്തം വിട്ട് നിന്നു.