സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Posted by

 

“അമ്മു… ഇതൊക്കെ എങ്ങനെ??”

 

 

അവൻ പിന്നയും ചോദിക്കുമ്പോൾ അവൾ കൈ കെട്ടി ചിരിച്ചു നിൽക്കുകയാണ്

 

“പറ…”

 

“അത് ഞാൻ നമ്മുടെ കടയിൽ നിന്ന് എല്ലാം എത്തിച്ചത ”

 

” അപ്പോ ഈ സാധനങ്ങൾ ഒക്കെ?”

 

“അത് അവരെ കൊണ്ട് വാങ്ങിപ്പിച്ചത”

 

“ഹോ… നിന്നെ സമ്മതിക്കുന്നു ”

 

 

” പിന്നെ സമ്മതിക്കണ്ടേ”

 

അവൾ അവൻ തുറന്നു പിടിച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്നും ഒരു കവർ പാൽ എടുത്ത് തിളപ്പിക്കാൻ തുടങ്ങി

 

അവൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.

 

അവന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പോകുന്നുണ്ട് … അച്ഛൻ വന്നു കഴിഞ്ഞു കല്യാണം നടക്കാൻ പോകുന്ന കാര്യം,  അവളുടെ അസുഖം, ഇതിനെല്ലാം മുകളിൽ അവൾക്ക് അവനോട് ഉള്ള സ്നേഹം …. എല്ലാം കൂടെ ആലോചിച്ചു അവൻ സോഫയിൽ പിന്നിലേക്ക് ചാരി കണ്ണടച്ചു കിടന്നു .

 

“ഹ ഉറങ്ങുവാണോ?? ദേ നോക്കിയേ..”

 

അവൻ കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു ഗ്ലാസ് പാലും ആയിട്ട് അവന്റെ മുന്നിൽ അവൾ

 

ഒരു ഗ്ളാസ് അവൾ അവനു നേരെ നീട്ടി . അവൻ അത് വാങ്ങിയപ്പോൾ അവൾ അവന്റ് കൂടെ ഇരുന്നു. അവർ രണ്ടും കൂടെ അത് കുടിച്ചു

 

“കൊള്ളാല്ലോ… അപ്പോ അറിയാം ല്ലേ ”

 

” പിന്നെ രണ്ടു ഗ്ലാസ് പാൽ തിളപ്പിക്കാൻ  ഹോട്ടൽ മാനേജ്‌മെന്റ് പടിക്കണമല്ലോ ”

 

” ചുമ്മ പറഞ്ഞതാ അമ്മു.. നീ എന്ത് തന്നാലും ഞാൻ കഴിക്കും… വിഷം തന്നാലും ”

 

“അയ്യ…”

 

അവൻ വീണ്ടും അവന്റെ കിറികിട്ട് കുത്തി.

 

“ഹ വേദനികുന്നടി ”

 

“ആ അതിനാ കുത്തിയത്..”

 

അവൾ അതും പറഞ്ഞു അവന്റെ മേലേക്ക് ചാരി ഇരുന്നു..

 

 

“അമ്മു…”

 

 

“ഉം..”

 

 

“അമ്മുസെ…”

 

Leave a Reply

Your email address will not be published. Required fields are marked *