“ഹോ ഡയലോഗ് ഒക്കെ അടിച്ചു തുടങ്ങി… നടക്കട്ടെ അപ്പോ എന്ന കല്യാണം?? ”
“അത്… സത്യം പറഞ്ഞാൽ എനിക്കറിയില്ല. അവളുടെ അച്ഛൻ വരട്ടെ ന്നിട്ട് ഉണ്ടാവും”
“ഞങ്ൾക്ക് ഒരു ട്രീറ്റ് തരണേ?”
“അതൊക്കെ റെഡി ആക്കാം ഞാൻ ചെല്ലട്ടെ അവൾ അവിടെ നോക്കി ഇരിക്കുവാ”
“ആ ചെല്ലു ചെല്ലു ”
അവൻ പോവാൻ ഇറങ്ങിയപോ തന്നെ എല്ലാരും അവനെ വന്നു പൊതിഞ്ഞു , പ്രകാശ് സറും ജിനുവും വന്നു വിഷ് ഒക്കെ ചെയ്‌തു. കൂടെ ജോലി ചെയ്‌ത എല്ലാരും എന്താ സംഭവം എന്നറിയാതെ നിൽക്കുകയാണ്, എല്ലാരോടും തോമ ചേട്ടനോട് പറഞ്ഞിട്ടുണ്ട് പുള്ളി എല്ലാം പറഞ്ഞു തരും ന്നൊക്കെ പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ഓടി ..
“എന്താണ് മാഷെ നല്ല ഓടി ഒക്കെ വരുന്നേ”
അവൻ ഓടി വന്നു കാറിൽ കയറിയപ്പോൾ തന്നെ അവൾ ചോദിച്ചു
“എന്റെ പൊന്നോ അമ്മു ഒന്നും പറയണ്ട എല്ലാരും കൂടെ വളഞ്ഞു എന്നെ എന്താ ഏതാ എങ്ങനാ എല്ലാം അറിയണം എല്ലാർക്കും ”
” ഹ ഹ എന്നിട്ട് എന്ത് പറഞ്ഞു ”
അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു
“ഞാൻ എന്ത് പറയാൻ… ഓടി പോന്നു അതാ നീ ഇപോ കണ്ടത് ”
“ആം … അപ്പോ നമുക്ക് ഫുഡ് അടിക്കാൻ പോവണ്ടേ??”
“ആ പോവാം എനിക്ക് നല്ല വിശപ്പ് ഉണ്ട്”
“അയ്യോ ആണോ ന്ന വേഗം പോവാം ”
അവൾ കാർ സ്റ്റാർട് ആക്കി മുന്നോട്ട് എടുത്തു.
അടുത്ത തന്നെ ഉള്ള ഒരു മുന്തിയ ഇനം ഹോട്ടലിൽ തന്നെ അവർ കയറി
അവൾക്ക് അത് വലിയ പുത്തരി ഒന്നും അല്ലെങ്കിൽ കൂടെ അവനു അത് ആകെ പ്രശ്നം ആയിരുന്നു .
“അമ്മു… ഇത്രേം… വലിയ ഹോട്ടലിൽ ഒക്കെ കേറണോ??”