“എന്താ ഏട്ടന് ഒരു സന്തോഷമില്ല്ലാത്തത്??
“ഏയ്… എനിക്ക് നല്ല സന്തോഷം ഉണ്ട് അച്ചനെ ഒന്ന് നേരിട്ട് കാണണം എനിക്ക് ”
“ആ അച്ഛൻ കിടു ആണ് പരിചയപ്പെടുത്തി തരാം ഞാൻ”
“അയ്യ അതിന് നീ പരിചയപ്പെടുത്തി തരിക ഒന്നും വേണ്ട എനിക്ക് അറിയാം അച്ചനെ”
“ഒ പിന്നെ…അത് ഞാൻ വിളിച്ചു തന്നിട്ട് അല്ലെ അല്ലാതെ ഒന്നും അല്ലാലോ”
“ന്റെ പൊന്നോ ശരി ശരി”
അവൻ കൈ കൂപ്പി
“പിന്നെ അച്ഛൻ വന്ന നമ്മുടെ കല്യാണം ആണല്ലോ..”
അവൾ പാട്ട് പാടുന്ന പോലെ പറഞ്ഞു .
“അതോർക്കുമ്പോൾ ആണ് പേടി ”
“ഓഹോ…. അങ്ങനെ ആണോ”
“ആ അതേ..”
“എന്ന ആ പേടി അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ ഏട്ടൻ”
അവൾ പിന്നേം വണ്ടി ഓടിക്കൽ തുടർന്നു.
കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത് അവർ രണ്ടും പുറത്തേക് ഇറങ്ങി.
അത്രേം വലിയ ഒരു കെട്ടിടം വരെ അവൻ ആദ്യം ആയിട്ട് ആണ് കാണുന്നെ തന്നെ. പാർക്കിങ് ൽ നിന്ന് പുറത്തേക്ക് ഇറങ്ങി ബിൽഡിങ് ന്റെ വലിപ്പം അടി മുടി ഒന്ന് നോക്കി അവൻ നിന്നു
“ഇതെന്താ ഏട്ട ഇങ്ങനെ നോക്കുന്നെ ??”
കീയും വാങ്ങി വന്ന അവൾ അവന്റെ നില്പ് കണ്ടു ചോദിച്ചു
“ഹേയ്.. ഒന്നുമില്ലടി ഇത്രേം വലിയ ഒരു കെട്ടിടം ഞാൻ ആദ്യമായി കാണുവാ ഹോ… എന്താല്ലേ ഈ സെറ്റ് അപ്പ് ഹോ..”
“ഹ ഹ അതാണോ… വാ നമുക്ക് പോവാം മുകളിൽ ആണ് നമ്മുട ഫ്ലാറ്റ്”
അവൻ വണ്ടിയിൽ നിന്ന് ബാഗ് ഒക്കെ എടുത്ത് മുകളിലേക്ക് ലിഫ്റ്റ് കയറി. അതും അവനു ആദ്യ അനുഭവം ആയിരുന്നു. അവന്റെ അത്ഭുതവും കൗതുകവും ഒക്കെ അവൾ നോക്കി ആസ്വദിക്കുകയായിരുന്നു.