.
.
” അമ്മു എങ്ങോട്ടാ നമ്മൾ ഈ പോവുന്നെ”
ഭയങ്കര സന്തോഷത്തോടെ വണ്ടി ഓടിക്കുന്ന അവളോട് അവൻ ചോദിച്ചു
“അത് അവിടെ ചെല്ലുമ്പോൾ കാണാലോ”
“ഞാൻ ആ അച്ചായന്റെ വീട്ടിൽ എങ്ങാനും നിന്നേനെ നീ ഇപോ ഇറങ്ങി ചാടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു”
“ഓഹോ??? അങ്ങനെ ഇപോ ഏട്ടൻ ഒറ്റക്ക് നിൽകണ്ട .. ഞാൻ സമ്മതിക്കില്ല അതിന്”
“എങ്ങിട്ട നമ്മൾ പോവുന്നെ ന്നെങ്കിലും പറ”
“നമ്മുടെ വീട്ടിലേക്ക്”
അവൾ ഒന്ന് ആലോചിച്ച് അവനോട് പറഞ്ഞു.
“നമ്മുടെ വീടോ??”
“ആം … നമ്മുടെ അല്ല ഏട്ടന്റെ വീട്”
“എന്റെ വീടോ??”
അവൻ അത്ഭുതത്തോടെ അവളെ നോക്കി
“എനിക് അതിന് വീട് ഇല്ലല്ലോ??”
“ഇല്ലായിരുന്നു ഇപോ ഉണ്ട്”
“എന്തൊക്കെയ നീ പറയുന്നെ”
“പൊന്നു മണ്ടചാരെ ഞാൻ തന്റെ പേരിൽ ഒരു ഫ്ലാറ്റ് അങ്ങു വാങ്ങി ന്ന്”
“ങേ…. എന്തിന്??”
അവൻ അത്ഭുതത്തോടെ ഇരുന്നു
“അത് കൊള്ളാം ഫ്ലാറ്റ് ആളുകൾ വാങ്ങുന്നെ എന്തിനാ?? അതിന് തന്നെ.”
“എന്നാലും എന്റെ പേരിൽ എന്തിനാ അമ്മു”
“ദെ മനുഷ്യ ഞാൻ വല്ലോം വിളിച്ചു പറയുമേ… അച്ചനെ ഞാൻ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു അപ്പോ അച്ചൻ തന്നെ മുൻകൈ എടുത്ത വാങ്ങിയത് ഫുൾ ഫർനിഷ്ഡ് ആണ് നമ്മൾ ചെന്നു കേറി കൊടുത്ത മാത്രം മതി”
അവൻ ഒന്നും പിന്നെ മിണ്ടിയില്ല
“ആ പിന്നെ അച്ഛൻ അടുത്ത ആഴ്ച്ച വരും ”
അവൻ പിന്നേയും ഒന്നും മിണ്ടിയില്ല
“അതേ… ഞാൻ പറഞ്ഞത് വല്ലോം കേട്ടോ??”
“ങേ… എന്താ??”
“അടുത്ത ആഴ്ച്ച അച്ഛൻ വരും ന്ന് … ”
“ആം..”