“അപ്പോ …. അപ്പോ… എന്നെ ഒറ്റക്ക് ആക്കി ഏട്ടൻ പോവോ…?”
അവൾ വിതുമ്പി
“മോളെ…ഞാൻ നിന്നോട് എന്താ ഇപോ പറയുക… അച്ഛൻ വരുന്ന വരെ എങ്കിലും??”
” അച്ചനെ ഞാൻ ഉടനെ വിളിക്കുന്നുണ്ട് ഉടനെ വരാൻ”
“ആം… നീ വിളിക്ക്. ”
“ന്നലും ഏട്ടൻ എങ്ങിട്ട പോവാൻ പോണേ??”
” അത്… അച്ചായന്റെ വീട്ടിൽ ഇപ്പൊഴും വേക്കന്റ് ആണേൽ അങ്ങോട്ട് പോവണം ഇല്ലേൽ വേറെ നോക്കണം”
“വേണ്ട..”
“അതെന്ത??”
“ഏട്ടൻ ഇവിടെ നിക്ക് ”
അവൾ അവനെ അവിടെ നിർത്തിയിട്ട് ഫോണും എടുത്ത് പുറത്തേക്ക് പോയി ആരെയോ വിളിച്ഛ് സംസാരിക്കുന്ന കണ്ടു. കുറെ കഴിഞ്ഞപോൾ അവൾ തിരികെ കേറി വന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ട് .
“എന്താ അമ്മു നീ ആരെയ വിളിച്ചത്?”
“ഏട്ടൻ വേഗം കുളിച്ചു റെഡി ആവു ”
അവൾ അതും പറഞ്ഞു അവന്റെ ഡ്രസ് ഒക്കെ എടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി.
അവൻ കുളിക്കാൻ കയറി ഇറങ്ങി വന്നപ്പോൾ അമ്മു അവളുടെ ഡ്രസ് ഉൾപ്പടെ പാക് ചെയ്ത് വച്ചിരിക്കുന്നത് കണ്ടു
“എന്താ അമ്മു ഇത്?”
ഒന്നും മനസിലാവത്തെ അവൻ ചോദിച്ചു
“എന്താ??”
“അല്ല എന്തിനാ നിന്റെ ഡ്രസ് ഒക്കെ??”
“അതിന് എന്താ? നമ്മൾ പോവല്ലേ”
“നമ്മളോ??”
“പിന്നെ?”
“ന്തുവാടി ഇത്??”
“എന്താ മനുഷ്യ??”
“നീ എന്തിനാ ഇപോ???”
“അതേ… ഞാൻ ഏട്ടന്റെ ഭാര്യ ആണ് അപ്പോ ഏട്ടൻ എവിടെ പോയാലും ഞാനും വരും മനസിലായോ”
“അതിന് എങ്ങോട്ടാ ന്ന് പോലും അറിയാത്ത എന്റെ കൂടെ നീ എങ്ങോട്ട് വരുംന്ന?”
“അതൊക്കെ നമുക്ക് പോവാം ന്നെ.. ഏട്ടൻ ബേജാർ ആവാതെ ഇരിക്ക് ന്നെ”