” ഏത് അമ്മ?? എന്റെ അമ്മയോ അതോ ദേവി ചിറ്റയോ??”
” എന്റെ അമ്മ… ”
“എന്താ ഇപോ ??”
“ആ എനിക്ക് ഒന്നും അറിയാൻ വയ്യ”
“ആ… നീ പൊക്കോ ഞാൻ വന്നേക്കാം ന്ന് പറ ”
“ആ വേഗം വരണേ”
“പോടി … ”
ശ്രീദേവി ഓടി സ്റ്റെപ് ഇറങ്ങി പോയി
അമ്മു റൂമിലേക്ക് കയറിയപ്പോൾ അവൻ പിന്നേം കിടന്ന് ഉറങ്ങുന്ന കണ്ടു . അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.
ഡൈനിങ് ഹാളിൽ ദേവി ചിറ്റ അവളെ കാത്ത് ഇരുപ്പുണ്ട്. അമ്മു അവരെ ഒന്ന് നോക്കി ചിരി വരുത്തി കൊണ്ട് ഒരു കസേരയിൽ ഇരുന്നു.
“എന്താ ചിറ്റേ വിളിച്ചത്??”
“ആ അമ്മു എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്?”
“ചോദിച്ചോ…”.
അവൾ അവരുടെ മുഖത്തേക് തന്നെ നോക്കി ഇരുന്നു .
“എന്ത നിന്റെ ഉദ്ദേശ്യം??”
“എന്ത് ഉദ്ദേശ്യം??”
“എനിക് ഒരു മോൾ ആണ് . നീ ഇങ്ങനെ ഒരാളെ ഈ വീട്ടിൽ കയറ്റി താമസിപിക്കുന്നത് ??”
“ഒരാളോ?? എന്റെ അച്ചുവെട്ടനെ ആണോ പറയുന്നത്?”
“നിനക്ക് അവൻ അച്ചുവെട്ടനോ ആരോ ഒക്കെ ആയിരിക്കും പക്ഷെ ഈ വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് അങ്ങനെ അല്ല”
” പിന്നെ??? എന്താ ഇപ്പൊ പ്രശ്നം അത് പറ ”
“അവൻ നിന്റെ ആരും അല്ല ഞങ്ങളുടെ അറിവിൽ ഇപ്പോൾ… അപ്പോ നീ അവനെ ഇങ്ങനെ വീട്ടിലും റൂമിലും ഒക്കെ കയറ്റി കിടത്തുന്നത് ശരിയല്ല. നിന്റെ സ്വത്തും വീടും ഒക്കെ തന്ന ആവും ഇത് എന്നാലും ഈ പേരിൽ നാളെ എന്റെ മോൾക്ക് ഒരു ആലോചന മുടങ്ങിയാൽ ?? നീ നാളെ തിരിച്ചു പോയെന്ന് ഇരിക്കും പക്ഷെ ഞങ്ങളുടെ കാര്യം??… നീ എന്താ അതൊന്നും ആലോചിക്കാത്തത്? “