രാവിലെ അലാറം അടിക്കുന്ന കേട്ടാണ് അവൻ എണീറ്റത്.
എണീറ്റ് നോക്കിയപ്പോൾ തന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങുന്ന അമ്മുവിനെ ആണ് അവൻ കണ്ടത്. അവൻ അവളുടെ നെറ്റിയിൽ ഒന്ന് തലോടി…
“അമ്മു… ”
അവൻ പതിയെ അവളെ വിളിച്ചു എങ്കിലും അവൾ പിന്നെയും അവനെ മുറുകി കെട്ടി പിടിച്ചു കൊണ്ട് കിടക്കുകയാണ്
“അമ്മൂസെ…”
അവൻ പിന്നേം വിളിച്ചു… കൂടെ അവളുടെ മുടിയിലൂടെ ഒന്നു തലോടുകയും ചെയ്തു..
“എടി എണീക്ക്… ഷോപ്പിൽ പോവണ്ടേ??”
“ങും… ഇന്ന് പോവണ്ട… അവിടെ കിടക് മനുഷ്യ.. എനിക്ക് ഉറങ്ങണം കുറച്ചു കൂടെ”
അവൾ തല ഉയർത്തി അവന്റെ നെഞ്ചിലേക്ക് വച്ചു കിടന്നു
“പിന്നെ നീ എന്തിനാ അലാറം വച്ചത്..?”
“അത് ഇന്നലെ എന്തോ വച്ചതാ… ഏട്ടൻ മിണ്ടാതെ ഇരുന്നെ… ഞാൻ ഉറങ്ങട്ടെ. ”
അവൾ അവന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു കൊണ്ട് പിന്നേം കിടന്നു.
അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത് ഇന്നലെ വന്ന പാടെ കേറി കിടന്ന അവന്റെ ഡ്രസ് ഒക്കെ കാണുന്നില്ല… ബോക്‌സർ മാത്രം ഇട്ടാണ് അവൻ കിടക്കുന്നത്.
“ടി… എന്റെ ഡ്രസ് ഒക്കെ എന്തേ?? ”
“മിണ്ടാതെ കിടക്കാൻ പറഞ്ഞപ്പോ”
പിന്നെ അവൻ ഒന്നും ചോദിച്ചില്ല .. അവളുടെ തലയിൽ തലോടി കൊണ്ട് അവനും കിടന്നു.
8 മണി അയപ്പോൾ കതകിൽ ആരോ മുട്ടികൊണ്ടിരിക്കുന്ന കേട്ടാണ് അവർ എണീക്കുന്നത്
അമ്മു പെട്ടെന്ന് ചാടി എണീറ്റ് മുടി വാരി കെട്ടി കൊണ്ട് പോയി കതക് തുറന്നു
ശ്രീദേവി ആയിരുന്നു
“എന്താടി… ”
അമ്മു നീരസത്തോടെ ചോദിച്ചു.
” അല്ല ചേച്ചി കടയിൽ പോവുന്നില്ലേ… ”
“അത് തിരക്കാനാണൊ നീ ഇപോ കിടന്നു വിളിച്ചത്??”
“അല്ല അമ്മ ചേച്ചിയെ കാണണം ന്ന് പറഞ്ഞു എന്നോട് പോയി വിളിക്കാൻ പറഞ്ഞു അതാ “