ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

പീതാംബരാ, നിങ്ങൾ കോളേജിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ നല്ല പോലെ ഒന്ന് പെരുമാറിയേരേ.

“അയ്യോ അപ്പോൾ മാഡം അറിഞ്ഞില്ലേ അവിടന്ന് ഇറങ്ങിയതും NIA ക്കാർ അവനെ കസ്റ്റഡിയിൽ എടുത്തു. മാഡത്തിൻ്റെ  ഓഫീസിൽ നിന്ന്  ഞങ്ങൾ പെർമിഷൻ വാങ്ങിയതാണെല്ലോ “

ഒരു നിമിഷം ലെന IPS  ഒന്ന് അമ്പരുന്നു പോയി. തനിക്ക് NIA കസ്റ്റഡിയെ കുറിച് സന്ദേശം ഒന്നും ലഭിച്ചില്ലല്ലോ.

 

“ഞാൻ ഇവിടെ കോളേജിൽ എത്തിയിരുന്നു അന്നേരമാകും മെസ്സേജ് വന്നത്”

വേഗം തന്നെ എന്താണ് സംഭവിച്ചത് എന്നറിയാൻ പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. സംഭവം ശരി ആണ്. ഇൻറ്റെലജൻസ്  ADGP ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരം ആണ് അവനെ NIA കാർക്ക് അവനെ കൈമാറിയിരിക്കുന്നത്.

ഇനി അവൻ വല്ല തീവ്രവാദി ആയിരുന്നോ? ഒരു പക്ഷേ NIA നിരീക്ഷണത്തിൽ ആയിരുന്നിരിക്കാം. അതായിരിക്കും ഇൻറ്റർസെപ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.

“എന്താ മാഡം എന്ധെങ്കിലും പ്രശനം?” ഡയറക്ടർ മീര അവരോട് ചോദിച്ചു.

“ഏയ് ഒന്നുമില്ല ഞാൻ അവനെതിരെ എന്തു കേസ്  ചാർജ്ജ് ചെയ്യണം എന്നാലോചിക്കുകയായിരുന്നു.”

യഥാർത്ഥ സംഭവം മറച്ചു വെച്ച് കൊണ്ട് അവർ പറഞ്ഞു.

പിന്നെ  സമയം പാഴാക്കാതെ  അന്നയെ വിളിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പോലീസ് ഡ്രൈവർ ഉള്ളതു കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല. അന്ന എന്ധോ പറയാൻ വന്നതും ഇപ്പോൾ വേണ്ട പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു.

വീട്ടിൽ എത്തിയതും അന്നയോട് റസ്റ്റ് എടുത്തുകൊള്ളാൻ പറഞ്ഞിട്ട് അർജ്ജുനെ  എന്തിനാണ് NIA കസ്റ്റഡിയിൽ  അറിയാനുള്ള ആകാംഷയിൽ ലെന IPS ഓഫീസിലേക്ക് കുതിച്ചു.

അവിടെ എത്തിയതും കാര്യങ്ങൾ തിരക്കി. ഓഫീസിൽ കസ്റ്റഡിയിൽ  എടുത്തതിന് ശേഷം നടന്ന സംഭവങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല. സ്റ്റേറ്റ് ഇൻ്റെലിജൻസ് ADGP  വയർലെസ്സ് കണ്ട്രോൾ റൂമിൽ നേരിട്ട് വിളിച്ചാണ് കൈമാറ്റം അപ്പ്രൂവ് ചെയ്യ്തിരിക്കുന്നത്  കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ADGP യെ വിളിക്കണം. പിന്നെ സ്പെഷ്യൽ ബ്രാഞ്ച് SP യെ വിളിച്ചു എതെങ്കിലും ആക്റ്റീവ് NIA ഓപ്പറേഷൻ ഉണ്ടോ എന്ന് ആരാഞ്ഞു. കുറെ നാളായി അന്വേഷിക്കുന്ന ബോംബ് സ്ഫോടന കേസ് അല്ലാതെ വേറെ അന്വേഷണം ഒന്നും തന്നെ ഇല്ല എന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *