ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

 

പിറ്റേ ദിവസം പരീക്ഷ ആയിട്ടു കൂടി രണ്ടു ഹോസ്റ്റലിലും   അർജ്ജുൻ്റെയും രാഹുലിൻ്റെയും തിരിച്ചുവരവായിരുന്നു ചർച്ച.

ചുമ്മാ ദുബായിക്ക് ഒക്കെ പോകാൻ  ക്യാഷ് ടീം ആണെന്ന് ഒരു കൂട്ടർ അതല്ല അറസ്റ്റ് ഭയന്നിട്ടാണ് ആണെന്ന് വേറെ കൂട്ടർ. രാഹുലിൻ്റെ പിടിപാടിൽ ആണുങ്ങൾ ഒക്കെ ഇമ്പ്രെസ്സ്ഡ് ആണ്. വെള്ളമടി കേസിൽ പോലീസ് പൊക്കിയാലും ഇനി രാഹുലിനെ വിളിച്ചാൽ മതിയെല്ലോ. സുമേഷ് ആണെങ്കിൽ ആരാധന മൂത്തു എന്ധോക്കെയോ തള്ളി മറയക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ അർജ്ജുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല രാഹുലിൻ്റെ ഫോൺ ആണെങ്കിൽ ഫുൾ ബിസി

പക്ഷേ മെസൻസ് ഹോസ്റ്റലിൽ രണ്ടു പേർ മാത്രം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും കഥ വിശ്വസിച്ചിട്ടില്ല. മാത്യുവിനും ദീപുവിനും ചില സംശയങ്ങൾ ഒക്കെ   ഉണ്ട് എങ്കിലും അത് അവരുടെ  മനസ്സിൽ തന്നെ സൂക്ഷിച്ചു. ദീപു രമേഷിനോട് പോലും തൻ്റെ സംശയങ്ങളെ കുറിച്ച് സൂചിപ്പിച്ചില്ല

അന്നയുടെ റൂമിൽ അനുപമയും അമൃതയും അന്നയെ   ചോദ്യം ചെയ്യുകയാണ്

അർജ്ജുൻ ജയിലിൽ നിന്ന് അന്ന് തന്നെ ഇറങ്ങിയ കാര്യം അന്ന ഇത്രയും ദിവസം മറച്ചു വെച്ചതിൽ അവൾക്ക് അമർഷം ഉണ്ട്. അടി കിട്ടി തിരുമാൻ പോയി എന്ന് ആരോ അടിച്ചിറക്കിയ കഥ അവൾ സ്വയം  വിശ്വസിച്ചു പലരുടെയും അടുത്ത് തള്ളിയിരുന്നു. അതെല്ലാം  പൊളിഞ്ഞു പോയതിൽ അമൃതക്ക് നിരാശ ഉണ്ട്.

അമൃത: “ഡി അന്നേ നീ എന്തിനാണ് കരഞ്ഞത്. അതും എഴുന്നേറ്റ് നിന്ന്. കരയണം എന്നുണ്ടെങ്കിൽ ഇരുന്നു കരഞ്ഞാൽ പോരെ. നിന്നെ കുറിച്ചു ഞങ്ങൾ ഇങ്ങനെയൊന്നും അല്ല കരുതിയത് നല്ല ധൈര്യം ഉള്ളവൾ ആയിരുന്നെല്ലോ”

അന്ന ഒരു മറുപടിയും പറഞ്ഞില്ല

അനുപമ: “അത് അവൾക്ക് അന്നത്തെ സംഭവം ഓർത്തു വിഷമം വന്നു കാണും. വിചാരിച്ചത് പോലെ നടക്കാതിരുന്നാൽ നിനക്കും വിഷമം കാണില്ലേ.”

അമൃത : “ആണുങ്ങളെ അപമാനിച്ചാൽ അവര് ചുമ്മാ ഇരിക്കുമോ. ഇനി ഇത് പോലെ ഒന്നും അവൻ ചെയ്യാൻ വരാതിരുന്നാൽ മതിയായിരുന്നു.”

അന്ന് വീറു കയറ്റിയ അമൃത തന്നെ അവളെ കുറ്റപ്പെടുത്തി പറഞ്ഞു.

അനുപമ: “നീ ഒന്ന് ചുമ്മാ ഇരുന്നേ അമൃതേ അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല”

Leave a Reply

Your email address will not be published. Required fields are marked *