ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

അന്ന വീണ്ടും വാതിലിലേക്ക്  തന്നെ നോക്കിയിരുന്നു. അർജ്ജുൻ എന്താണ് വരാത്തത് എന്നാലോചിച്ചു ഇരിക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കൊണ്ട് അൽപ്പ സമയം കഴിഞ്ഞു ക്ലാസ്സിലേക്ക് കടന്നു  വന്ന അർജ്ജുവിനെ അന്ന ആദ്യം കണ്ടില്ല.   അർജ്ജുൻ്റെ രൂപം വേഷവും ഭാവവും കണ്ട് ബീന മിസ്സടക്കം അന്ധാളിച്ചി നിൽക്കുകയാണ്.

 

ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ തന്നെ എല്ലാവരും എന്നെ അന്ധാളിച്ചു നോക്കി നിൽക്കുകയാണ, എൻ്റെ വരവും രൂപമാറ്റവും  എല്ലാവരെയും ഞെട്ടിച്ചു എന്ന് മനസ്സിലായി. ഏറ്റവും ബാക്കിൽ ഒരു മൂലയിൽ ആയി  വാതിലും നോക്കി എന്ധോ ചിന്തിച്ചിരിക്കുന്നത് അന്നയെയും ഒരു നിമിഷം ഞാൻ കണ്ടിരുന്നു. ക്ലാസ്സിൽ എല്ലാവരും എന്നെയും ഞാൻ വന്നതിലുള്ള അന്നയുടെ റിയാക്ഷൻ അറിയാനായി അവളെയും മാറി മാറി നോൽക്കുന്നുണ്ട്.   ക്ലാസ്സിൽ അന്ധാളിച്ചു നിൽക്കുന്ന ബീന മാമിൻ്റെ അടുത്ത് പരീക്ഷ എഴുതാനുള്ള ചോദ്യ പേപ്പർ ചോദിച്ചു.

“മാം ചോദ്യപേപ്പറും ആൻസർ ഷീറ്റും തന്നാൽ എക്സാം എഴുതാമായിരുന്നു. മീര മാം സമ്മതിച്ചിട്ടുണ്ട്”

പെട്ടന്ന് അന്ന് ഞെട്ടി എഴുന്നേറ്റ് നിന്ന് എന്നെ നോക്കി കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്യുന്നത് പോലെ ഒഴുകുന്നുണ്ട്.  ഞാൻ തിരിച്ചു വന്നതിൻ്റെ സങ്കടത്തിലോ ദേഷ്യത്തിലോ ആണോ അവൾ കരയുന്നത്?  അന്നത്തെ സംഭവത്തിൽ വീണ്ടും കുറ്റബോധം തോന്നി.

ഏതോ യുദ്ധം വിജയിച്ചു വന്ന യോദ്ധാവിൻ്റെ  കൂടെ പോരാടിയവരുടെ മുഖ ഭാവമാണ് ക്ലാസ്സിലെ ആണുങ്ങൾക്ക്.  അവർ പലരും പുച്ഛത്തോടെയാണ് കണ്ണീർ പൊഴിക്കുന്ന അന്നയെ നോക്കുന്നത്. ക്ലാസ്സിലെ വൻ മരം അന്ന വീണിരിക്കുന്നു.

ബീന മാം എനിക്ക് ചോദ്യപേപ്പർ തന്നിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന അന്നയുടെ അടുത്തേക്ക് ഓടി ചെന്നു എന്ധോക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ അന്ന ഇരിക്കുന്നതിൻ്റെ എതിർ വശത്തെ ഏറ്റവും പിൻ നിരയിലെ ഒരു സീറ്റിൽ പോയിരുന്നു. ആരെയും നോൽക്കാതെ പരീക്ഷ എഴുതി തുടങ്ങി. എപ്പോഴോ അന്ന ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ പരീക്ഷ എഴുതാതെ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാൻ നോക്കുന്നത് കണ്ടതും അവൾ മുഖം മാറ്റി കളഞ്ഞു. വേഗം എഴുതി അവസാനിപ്പിച്ചിട്ടു ഞാൻ   ക്യാൻറ്റീനിലേക്ക്  പോയി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *