ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

അർജ്ജുൻ ആധികാരിതയോടെ പറഞ്ഞു.

രാഹുൽ നേരെ ക്ലാസ്സിലേക്ക് പോയി. അർജ്ജുൻ ഡയറക്ടരുടെ ഓഫീസിലേക്കും.

അവരെ കാണാൻ അർജ്ജുൻ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് ഓഫീസ് അറ്റൻഡർ  മീര മാമിനെ അറിയിച്ചു . അവന് VIP സ്വീകരണം നൽകാൻ റൂമിൽ നിന്നിറങ്ങിയ മീര അവൻ്റെ മാറ്റം കണ്ട് ഞെട്ടി. അവൻ്റെ രൂപവും ഭാവവും കണ്ടപ്പോൾ അവരുടെ ഉള്ളിൽ ചെറിയ ഒരു പേടി തോന്നി, എങ്കിലും പുറത്തു കാണിച്ചില്ല.

” വാ അകത്തേക്കിരിക്കാം. മാം അവനോട് പറഞ്ഞു”

“ഞാൻ ഇരിക്കുന്നില്ല, പരീക്ഷ എഴുതാൻ വന്നതാണ്.”

“അതിനെന്താ  അർജ്ജുൻ വേഗം പോയി എഴുതിക്കോ”

“അതിനു മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ഇനി അങ്ങോട്ട്   ഡ്രസ്സ് കോഡ് പാലിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്ധെങ്കിലും എതിർപ്പുണ്ടോ ?”

അവരുടെ കണ്ണുകളിൽ നോക്കിയാണ് അർജ്ജുൻ ഇത് പറഞ്ഞത്.

ഒന്നാലോചിച്ച ശേഷം കുഴപ്പമില്ല എന്ന രീതിയിൽ തലയാട്ടി.

പിന്നെ എനിക്കും രാഹുലിനും ഇത്രയും ദിവസത്തെ അറ്റെൻഡൻസ് പ്രശ്‍നമാക്കരുത്.

“ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം “

ഇത്രയും പറഞ്ഞിട്ട് അവൻ ക്ലാസ്സിലേക്ക് പോയി.

മീര ഞെട്ടി അവരുടെ സീറ്റിൽ തളർന്നിരുന്നു ഇരുന്ന് വെള്ളം കുടിച്ചു. ആദ്യമായിട്ടാണ് അവർ ഒരു വിദ്യാർഥിയുടെ മുൻപിൽ  പേടിയോടെ നിന്നത്. വേഗം അവരുടെ ഭർത്താവിനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു.

“നീ ഒന്നും പറയാൻ നിൽക്കേണ്ട, കണ്ടതായും ഭാവിക്കേണ്ട അന്നത്തെ സസ്പെന്ഷൻ കാരണം incometax കാർ നമ്മുടെ 4 കോടി രൂപയാണ് റെയ്‌ഡ്‌ ചെയ്‌തു കൊണ്ട് പോയത്. ഫൈൻ വേറെയും. അച്ഛനും ചേട്ടനും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല” മീര മാമിനെ  അവരുടെ ഭർത്താവ് ഉപദേശിച്ചു.

പരീക്ഷ എഴുതാതെ ഉത്തര കടലാസ്സിൽ എന്ധോക്കയോ കുത്തി വരച്ചിരുന്ന അന്ന എല്ലാവരുടെയും മുറുമുറുപ്പ് കേട്ട് തല ഉയർത്തി നോക്കി. ക്ലാസ്സിലേക്ക് കടന്നു വരുന്ന രാഹുലിനെയാണ് കണ്ടത്. പക്ഷേ കൂടെ അർജ്ജുൻ ഇല്ല. അവൾക്ക് വീണ്ടും നിരാശയായി. ബീനാ മിസ്സ് ചോദ്യ പേപ്പറും ഉത്തര കടലാസ്സും  കൊടുത്തിട്ട് അവനോട് പരീക്ഷ എഴുതിക്കൊള്ളാൻ പറഞ്ഞു. അവൻ കൂട്ടുകാരെ  നോക്കി പുഞ്ചിരിച്ചിട്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിൽ പോയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *