ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

കുറച്ചു നാളത്തേക്ക് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു വെക്കണം എന്നാണ് ജീവയുടെ സ്ട്രിക്ട ഓർഡർ. രണ്ട് പേരുടയും ഫോണുകൾ ജേക്കബ് അച്ചായൻ്റെ കസ്റ്റഡിയിൽ ആണ്. അത് കൊണ്ട് ഹോസ്റ്റലിൽ ഫ്രണ്ട്സിനെ വിളിച്ചു വിവരങ്ങൾ അറിയാനും വഴിയില്ല.

ലൈവ് സ്ട്രീം വഴി ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു തുടങ്ങിയതിനു ശേഷം   രാഹുലിനും അങ്ങോട്ട് തിരിച്ചു പോയാൽ മതി എന്നായി വേറെ ഒന്നും കൊണ്ടല്ല മാറി നിന്നപ്പോൾ അവന് ജെന്നിയെ മിസ്സ് ചെയുന്നു എന്ന് മനസ്സിലായി.

അന്ന ചേച്ചിയുടെ മാറ്റങ്ങൾ സ്റ്റീഫൻ ശ്രദ്ധിച്ചു തുടങ്ങി. ചേച്ചി അകെ കോലം കെട്ടിരിക്കുന്നു. ക്ലാസ്സിൽ ആണുങ്ങളും കുറെ പെണ്ണുങ്ങളും അന്നത്തെ സംഭവത്തിനു ശേഷം ചേച്ചിയെ ബോയ്‌കോട്ട് ചെയുന്നുണ്ട് എന്നവൻ അറിഞ്ഞു,  ക്ലാസ്സിലെ പ്രശ്നങ്ങൾ ഒന്നും അവനോട് ഒരു പ്രശനം ആയി അവൾ പറയുന്നില്ല   പക്ഷേ  അർജ്ജുനെ എങ്ങനെ എങ്കിലും കണ്ടു പിടിക്കാൻ സഹായിക്കണം എന്നാണ് ഇടയ്ക്കിടെ ആവിശ്യപെടുന്നത്. അത് എന്തിനാണ് എന്ന് അവന് മനസ്സിലായില്ല. എങ്കിലും ചേച്ചിയെ സഹായിക്കാം എന്നവൻ ഏറ്റു.

മിക്ക ആഴ്ച്ചകളിലും അർജ്ജുനും രാഹുലും ഹോസ്റ്റലിൽ നിന്ന് ബൈക്ക് എടുത്തു വീട്ടിൽ പോകുമെങ്കിലും എവിടെക്കാണ്  പോകുന്നത് കൂട്ടുകാർക്ക് പോലും അറിയില്ല.

സോഷ്യൽ മീഡിയയിൽ ആണെങ്കിൽ രണ്ടു പേരുടെയും  FB  പ്രൊഫൈൽ ലോക്കഡ് ആണ്. ഗൂഗിൾ ഫോട്ടോ സെർച്ച് നോക്കാൻ ഇരുവരുടെയും ഒറ്റ  ഫോട്ടോസ് പോലും ഇല്ല. മെൻസ് ഹോസ്റ്റലിലെ ബർത്തഡേ പാർട്ടികളുടെ ഫോട്ടോസുകളിൽ  അത് അവരുടെ റൂം മേറ്റ്സിൻ്റെതിൽ     പോലും അർജുൻ്റെയോ രാഹുലിൻ്റെയോ ഒറ്റ ഒരു ഫോട്ടോസ് പോലും ഇല്ല. ക്ലാസ്സിലെ ഓണാഘോഷത്തിൻ്റെ  ഫോട്ടോകളിൽ അങ്ങനെ തന്നെ.

വേറെ എന്തു ചെയ്യണം എന്ന് ആലോചിച്ചപ്പോൾ ആണ് പെട്ടെന്ന് ജിമ്മി അവരെകുറിച്ച്  അന്ന് വാർൺ  ചെയ്തത് അന്നയുടെ മനസ്സിലേക്ക് ഓടി വന്നത്. ഉച്ചക്ക് തന്നെ എഞ്ചിനീയറിംഗ് ക്യാമ്പ്‌സിൽ ചെന്ന് സ്റ്റീഫനെയും കൂട്ടി ജിമ്മിയുടെ ക്ലാസ്സിലേക്ക് പോയി. അന്നയെ കണ്ടതും ജിമ്മി ഞെട്ടി പോയി. അത് പോലെ കോലം കെട്ടിരിക്കുന്നു

“അന്ന ചേച്ചിക്ക് ഇത് എന്തു പറ്റി അകെ വല്ലതിരിക്കുന്നെല്ലോ… ഈ കോലത്തിൽ ജോണി ചേട്ടൻ കണ്ടാൽ പിന്നെ കെട്ടില്ലാട്ടോ””

Leave a Reply

Your email address will not be published. Required fields are marked *