ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

രണ്ടാമത്തെ ലിങ്ക് കോളേജിലെ ഓരോ പീരിഡിലും സ്റ്റൂഡൻറ്റ്സ്  ലോഗിൻ ചെയുന്ന   സ്മാർട്ട് ക്ലാസ്സിൻ്റെ പോർട്ടലും അതിൻ്റെ  അഡ്മിൻ ലോഗിനും പാസ്സ്‌വേർഡും ആണ്. അതു വെച്ച് ഏതു ക്ലാസ്സിൻ്റെ  നോട്ടസും ടീച്ചർ മാരുടെ പവർ പോയിൻ്റെ സ്ലൈഡ്സ് അടക്കം  എല്ലാം എപ്പോൾ വേണെമെങ്കിലും ആക്സെസ് ചെയ്യാം. ചുരിക്കി പറഞ്ഞാൽ   ഇൻറർനെറ്റ് ഉള്ള എവിടന്ന് വേണേലും ക്ലാസ്സ് അറ്റൻഡ് ചെയ്യാം.

“എങ്ങനെയുണ്ട് പിള്ളേരേ സംഭവം ഞാൻ ജീവയോട് പറഞ്ഞു സെറ്റ് ആക്കിയതാണ്. “

“അച്ചായോ സൂപ്പർ” രാഹുൽ പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തതത്. കാരണം എനിക്ക്  കോളേജിൽ പോകണം എന്നായിരുന്നു

അത് ജേക്കബ് അച്ചായന് മനസ്സിലായി.

ഞങ്ങൾ രണ്ടു പേരും ഓൺലൈൻ ആയി ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ തുടങ്ങി. അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത് അന്നയെ അവളുടെ സീറ്റിൽ കാണാൻ ഇല്ല. പുതിയ ഒരു കുട്ടിയാണ് അവിടെ ഇപ്പോൾ ഇരിക്കുന്നത്. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവൾ ഏറ്റവും പിൻ നിരയിൽ ആണ് ഇപ്പോൾ ഇരിക്കുന്നത് എനിക്ക് മനസ്സിലായി. ബാക്കിൽ നിന്നുള്ള സി.സി.ടി.വി ആയതിനാൽ പോകുന്നതും വരുന്നതും മാത്രമാണ് കാണാൻ പറ്റുക. ക്ഏറ്റവും ബാക്ക് നിരയിൽ ഇരിക്കുന്നവരെ കാണാൻ സാധിക്കില്ല

ദിവസവും അകെ രണ്ടു പ്രാവിശ്യം മാത്രമാണ് ഇപ്പോൾ അവളെ കാണുന്നുള്ളൂ   ഒന്ന് രാവിലെ ക്ലാസ്സിലേക്ക് വരുമ്പോളും ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞു വരുമ്പോളും. സാദാരണ ക്ലാസ്സിൽ തുള്ളി തുള്ളി നടക്കുന്ന അന്നയുടെ സ്വാഭാവം വെച് ക്ലാസ്സിൽ മുഴുവൻ അവൾ നിറഞ്ഞു നിൽക്കേണ്ടതാണ്. പക്ഷേ അവൾക്ക് എന്ധോ പറ്റിയിരിക്കുന്നു. ഒരു പ്രാവിശ്യം പോലും അവൾ ആരോടും സംസാരിക്കുന്നത് കണ്ടില്ല. തലയും കുനിച്ചാണ് വരുന്നതും പോകുന്നതും. സ്മാർട്ടായി നടന്നിരുന്ന അവൾ ഇപ്പോൾ അകെ കോലം കെട്ടിരിക്കുന്നു.

ഇനി ഞാൻ കാരണമാണോ അവൾ ഇങ്ങനെ മാറിയത്? അന്ന് അവളുടെ സമ്മതം ഇല്ലാതെ അവളെ ചേർത്ത് പിടിച്ചു ചുംബിക്കാൻ പോകുന്ന പോലെ പേടിപ്പിച്ചു അവൾക്കിട്ട് ഒരു പണി കൊടുത്തത് അന്ന് അന്ന തളർന്നു താഴെ വീണു കടന്നത് അർജുൻ ഓർത്തു. വേണ്ടായിരുന്നു എൻ്റെ ഭാഗത്തിൽ നിന്ന് അരുതാത്തത് ഉണ്ടായി. ഒരു പെണ്ണിനെ പരസ്യമായി അങ്ങനെ കെട്ടി പിടിക്കാൻ പാടില്ലായിരുന്നു.  ആ സംഭവം എല്ലാവരും അറിഞ്ഞതിലൂടെ അവൾ എന്തായാലും അപമാനിത ആയിട്ടുണ്ടാകും. ഇനി ഉറപ്പിച്ച കല്യാണം ഈ കാരണത്താൽ തെറ്റി പോയി കാണുമോ. ഇനി അതായിരിക്കുമോ അവളിൽ ഇങ്ങനെ ഒരു മാറ്റത്തിനു കാരണം. അന്ന് അവളെ കെട്ടി പിടിച്ചതിൽ അവന് പശ്ചാത്താപം തോന്നി

Leave a Reply

Your email address will not be published. Required fields are marked *