ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

“ഇല്ല മാം അങ്ങനെ ഒന്നും ഉണ്ടാകില്ല. എനിക്ക് പരാതിയൊന്നുമില്ല”

പിന്നെ കൂടുതൽ സംസാരം ഉണ്ടായില്ല. അന്ന ക്ലാസ്സിലേക്ക് പോയി

 

ഹോസ്റ്റലിലെ ആണുങ്ങൾ എല്ലാവരും ഒറ്റകെട്ടായി അവളെ ബോയ്‌കോട്ട് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അവൾ വന്നതും എല്ലാവരും അവളെ അവജ്ഞയോടെ ആണ് നോക്കുന്നത്. കൂടെ ഉള്ള ഒരുത്തനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചവൾ, സസ്പെന്ഷൻ വാങ്ങി കൊടുത്തവൾ അങ്ങനെ നീളുന്നു അവൾക്കെതിരെ ഉള്ള കുറ്റപത്രം. ആണുങ്ങളുടെ ഇടയിൽ അവളുമായി ഏറ്റവും അധികം കമ്പനി ഉള്ള സുമേഷ് അടക്കം അവളെ മൈൻഡ് ചെയ്തില്ല. ഫിലിപ്പ് മാത്രം ഒന്ന് പുഞ്ചിരിച്ചു കാണിച്ചു, ലൈൻ വീണ്ടും വലിക്കാൻ ആണ് അവൻ്റെ ശ്രമം. പെണ്ണുങ്ങളിൽ തന്നെ അമൃതയും അനുപമയും മാത്രമേ അവളുടെ കൂടെ സംസാരിക്കുന്നുള്ള.

അഹങ്കാരത്തിൻ്റെ  കുമളക്കുള്ളിൽ ആയിരുന്നു താൻ എന്ന് അന്നക്ക്  മനസ്സിലായി എല്ലാം മാറ്റി എടുക്കണം അവനിൽ നിന്ന് തന്നെ തുടങ്ങണം അവൾ തീരുമാനിച്ചു ഉറപ്പിച്ചു.

രണ്ടാമത്തെ ദിവസവും അവരെ കാണാതായപ്പോൾ പോലീസിൻ്റെ തല്ലു നല്ല പോലെ കിട്ടിയത് കൊണ്ട് അർജജൂനെയും കൊണ്ട് രാഹുൽ തിരുമ്മിക്കാൻ പോയിരിക്കുകയാണ് എന്നൊരു കിംവദന്തി ആരോ പറഞ്ഞു പരത്തി.  അതിൽ സത്യമില്ല എന്ന് അന്നക്ക് വിളിച്ചു പറയണം എന്നുണ്ട് പക്ഷേ അവൾ ആരോടും ഒന്നും മിണ്ടിയില്ല.

അർജ്ജുനും രാഹുലും ക്ലാസ്സിൽ വന്നിട്ട് ഇപ്പോൾ ഒരാഴ്ച്ച കഴിഞ്ഞു.  ക്ലാസ്സിൽ ആർക്കും തന്നെ അവരെ കുറിച്ചു വിവരവുമില്ല. രണ്ടു പേരെയും  ഫോണിൽ വരെ കിട്ടുന്നില്ല. ക്‌ളാസ്സിലെ ബോയ്സ് അവളോടുള്ള അവഗണന തുടർന്ന്. താൻ ചെയ്‌തതിൻ്റെ  ശിക്ഷയായി മറ്റുള്ളവരുടെ അവഗണന അനുഭവിക്കണം  എന്ന് നിശ്ചയിച്ച അന്ന  അവളിലേക്ക്‌ മാത്രമായി ഒതുങ്ങി. അവളുടെ സ്മാർട്നെസ്സ് ഒക്കെ എവിടെയോ പോയി മറഞ്ഞു, പണ്ട് ഡ്രസ്സിങ്ങിൽ ഒക്കെ ശ്രദ്ധ കൊടുത്തിരുന്ന അന്നയെ ഇപ്പോൾ  ക്ലാസ്സിൽ ഉണ്ടോ എന്ന് പോലും തപ്പി നോക്കേണ്ട അവസ്ഥയായി.  അവസാന നിരയുടെ മുലയിലെ ഒരു സീറ്റിലേക്ക് അവൾ ഒറ്റയ്ക്ക് മാറി ഇരുന്നു. ഭക്ഷണം ഒന്നും ശരിക്കു കഴിക്കാത്തതിനാൽ ശാരീരികമായും അവൾ ക്ഷീണിച്ചു തുടങ്ങി   അമൃതക്കും അനുപമയ്ക്കും വരെ അന്നക്ക് എന്തു പറ്റി എന്ന് മനസിലാക്കാൻ പറ്റാതെ ആയി.

Leave a Reply

Your email address will not be published. Required fields are marked *