ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ അപ്പച്ചി റൂമിലേക്ക് കടന്നു വന്നു. ദേഷ്യം വന്നെങ്കിലും അവൾ ഒന്നും പ്രകടിപ്പിച്ചില്ല

“മോളെ അന്നേ, അപ്പച്ചി ഒരു കാര്യം പറയട്ടെ നാളെ മുതൽ നീ ക്ലാസ്സിൽ പോകണം. അവനെ മൈൻഡ് ചെയ്യാൻ നിൽക്കേണ്ട. മിടുക്കിയായി പഠിച്ചു കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ നോക്ക്.”

“അപ്പോൾ അവൻ്റെ സസ്പെന്ഷൻ ?”

“അത് മോളെ ഞാൻ അവനെ അറസ്റ്റ് ഒക്കെ ചെയ്തതാണ് പക്ഷേ അവനു മുകളിൽ നല്ല പിടി പാടുണ്ട്, കേസ് പോലും രജിസ്റ്റർ ചെയുന്നതിന് മുൻപ് അവൻ എങ്ങനെയോ ഊരി പൊന്നു അത് പോലെ തന്നെ മീര മാം അവനെ കോളേജിൽ നിന്ന്  സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ വരെ ഇട്ടതാണ്. പക്ഷേ ഏതോ സെൻട്രൽ മിനിസ്റ്ററുടെ  പ്രഷർ വന്നതോടെ അതും പിൻവലിക്കേണ്ടി വന്നു.”

 

അത് കേട്ടതും അന്നയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു, എങ്കിലും സ്റ്റീഫനും അപ്പച്ചിയും കാണാതെ അവൾ അത് ഉള്ളിലൊതുക്കി നിരാശയും സങ്കടവും മുഖത്തു വരുത്തി. അന്നയുടെ  കണ്ണുകളിൽ പെട്ടന്നുണ്ടായ തിളക്കം അവളുടെ അപ്പച്ചി ഒരു മിന്നായം പോലെ കണ്ടു വെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല.

പിറ്റേ ദിവസം അതി രാവിലെ തന്നെ അവൾ ഹോസ്റ്റലിലേക്ക് പോയി. സസ്പെന്ഷൻ പിൻവലിച്ചു എന്നും പിൻവലിച്ചില്ല എന്നും രണ്ടു വാർത്തയുണ്ട്. അർജ്ജുനെ പോലീസുകാർ തല്ലിയോ എന്നൊക്കെ അവളോട് പലരും ചോദിച്ചു വന്നു. അവൾ ഒന്നിനുംഉത്തരം നൽകയില്ല

അന്ന ക്ലാസ്സിൽ എത്തിയപ്പോൾ അർജ്ജുൻ ഇരുന്ന് സീറ്റിലേക്ക് അവൻ വന്നിട്ടുണ്ടോ എന്ന് നോക്കി. അവൻ വന്നിട്ടില്ല. രാഹുലും എത്തിയിട്ടില്ല.

ആദ്യ ബ്രേക്കിന് തന്നെ മീര മാം ഓഫീസിലേക്ക് വിളിപ്പിച്ചു.

“മോളെ സുഖമാണോ ?”

“കുഴപ്പമില്ല മാം. പിന്നെ മോളെ അർജുൻൻ്റെ സസ്പെന്ഷൻ പിൻവലിക്കേണ്ടി വന്നു. മുകളിൽ നിന്ന് അത് പോലെ സമ്മർദ്ദമായിരുന്നു. “

“അപ്പച്ചി പറഞ്ഞായിരുന്നു”

“അർജ്ജുൻ വരുമ്പോൾ  ഇനി പ്രശ്നത്തിനും പ്രോവാക്കേഷനും ഒന്നും പോകരുത് “.

“ഇല്ല മാം”

“പിന്നെ ഒരു കാര്യം കൂടി ഉണ്ട് മോളെ.” അവർ മടിച്ചു മടിച്ചു പറഞ്ഞു.

“ലെന മാഡം അന്നിവിടെ നടന്ന സംഭവത്തിൻ്റെ സിസിടിവി ഫുറ്റേജ് കൊണ്ടുപോയിരുന്നു. അതും ഉപയോഗിച്ചു ഒരു കാരണവശാലും കേസിനൊന്നും പോകരുത്.  ഇപ്പോൾ തന്നെ അവനെ സസ്‌പെൻഡ് ചെയ്തത് വലിയ പ്രശ്നമായി അത് കൊണ്ട് മാത്രം  പറഞ്ഞതാണ്. മോൾ മാഡത്തിനോട് ഒന്ന് പറയണം”

Leave a Reply

Your email address will not be published. Required fields are marked *