ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

നോട്ടീസ് ബോർഡിൽ കയറിയ സസ്പെന്ഷൻ ഓർഡർ വന്നതിനേക്കാൾ വേഗത്തിൽ ഇല്ലാതെയായി. പോരാത്തതിന് ഡയറക്ടർ മാം ലോക്കൽ ഗാർഡിയൻ ജേക്കബ് അച്ചായനെ വിളിച്ചു സസ്പെൻഷൻ പിൻവലിച്ചുവെന്നും  ഇനി ഉപദ്രവിക്കരുത് എന്നും അപേക്ഷിച്ചു.

അത് കേട്ട് ജേക്കബ് അച്ചായൻ പൊട്ടിച്ചിരിച്ചു. ഫോൺ ഹോൾഡിലിട്ട് എന്നോട്

“ഡാ മോനെ നിൻ്റെ സസ്പെന്ഷൻ പിൻവലിച്ചു ട്ടൊ “

“ഞാൻ കുറച്ചു ദിവസത്തേക്ക് പോകുന്നില്ല.”

“ഞാനും ഇല്ല” രാഹുലും ചാടി കയറി പറഞ്ഞു

അതേ അവര് കുറച്ചു ദിവസം അങ്ങോട്ടേക്ക് വരുന്നില്ല. രണ്ടു പേർക്കും മൂഡില്ല പോലും

“അത് കുഴപ്പമില്ല സർ. എന്നാലും ക്ലാസ്സ്‌ അതികം കട്ട് ചെയ്യേണ്ട.

പഠനത്തെ ബാധിച്ചാലോ അർജ്ജുന് യൂണിവേഴ്സിറ്റി റാങ്ക് വരെ കിട്ടാൻ കാലിബർ ഉള്ള student ആണ്”

അന്ന് ചെവി പൊട്ടുന്ന രീതിയിൽ ചീത്ത വിളിച്ച  കുല സ്ത്രീ പതപ്പിച്ചു പറഞ്ഞു. അവരു വിചാരിച്ചു കാണും ജേക്കബ് ചേട്ടനാണു ഉന്നതിയിൽ പിടി ഉള്ളത് എന്ന്

“ഇനി അവർക്കു രണ്ടു പേർക്കും യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകരുത്”

“ഇല്ല സർ മാനേജ്മെൻ്റെ സൈഡിൽ നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല ”

ആ ഉറപ്പു കിട്ടിയതും ജേക്കബ് അച്ചായൻ ഫോൺ വെച്ചിട്ടു പറഞ്ഞു.

“അവർക്കിട്ട് അന്നേ ഞാൻ ഓങ്ങി വെച്ചതാണ്.” ഞങ്ങൾ മണി ചേട്ടനെയും കൂട്ടി എസ്‌റ്റേറ്റിലേക്ക് പോകാൻ തീരുമാനിച്ചു.

 

മീര മാം  ഫോൺ വെച്ചിട്ട് വേഗം തന്നെ ലെനയെ  വിളിച്ച, ലെന ADGP യെ കണ്ടിട്ട് തിരിച്ചുള്ള യാത്രയിലായിരുന്നു. സസ്പെൻഷൻ പിൻവലിക്കേണ്ടി വന്നതിനെ കുറിച്ചും incometax raid ഇനെ കുറിച്ചുമെല്ലാം മീര ലെന IPS നോട് വിശദമായി തന്നെ പറഞ്ഞു  അറസ്റ്റ് രേഖപ്പെടുത്താതെ താക്കീതിൽ ഒതുക്കി വിട്ടയക്കേണ്ടി വന്നു എന്ന് ലെനയും തട്ടി വിട്ടു. കൂടുതൽ ഒന്നും പറയാതെ ഫോൺ വിളി അവസാനിപ്പിച്ച്

അപ്പോൾ അതാണ് കാര്യം അവൻ തീവ്രവാദി ഒന്നുമല്ല. വിഭിന്നമായ രണ്ട് കേന്ദ്ര ഏജൻസികൾ അവൻ്റെ കാര്യത്തിനായി ഇടപെട്ടിരുന്നു. പോരാത്തതിന് കേന്ദ്ര മന്ത്രിയുടെ ഓഫീസിൽ നിന്ന് കോളേജ്  മാനേജ്മെൻ്റെനെ വിളിച്ചിരിക്കുന്ന. അപ്പോൾ അവൻ്റെ ആർക്കോ   സെൻട്രൽ മിനിസ്ട്രിയിൽ ഉന്നത ബന്ധം ഉണ്ട്. എന്നാലും ലോക്കൽ ഗാർഡിയൻ ആയ  ഒരു റിട്ടയേർഡ് പട്ടാളക്കാരന് ഇത്രയും പിടി പാട്  കാണുമോ?

Leave a Reply

Your email address will not be published. Required fields are marked *