ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

“സർ അത് പിന്നെ…. സോറി സർ “

“എന്തിനാണ് സർ NIA അവനെ കസ്റ്റഡിയിൽ എടുത്തത്?”

വിഷയം മാറ്റാനായി ലെന പതുക്കെ ആരാഞ്ഞു

“തൻ്റെ അടുത്ത് പറയേണ്ട കാര്യമാണെങ്കിൽ അത് പറയും. തന്നെ ബൈപാസ് ചെയ്തു അവനെ അവർക്കു വിട്ടുകൊടുക്കാൻ പറഞ്ഞപ്പോൾ തന്നെ തനിക്ക് മനസ്സിലായില്ലേ. താൻ അറിയേണ്ട കാര്യമല്ല എന്ന്

ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ സസ്പെൻഷൻ അടിച്ചു കൈയിൽ തരും. പിന്നെ ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. കൂടുതൽ അന്വേഷണത്തിന് ഒന്നും മുതിരേണ്ട.

ഇപ്പോൾ  പൊക്കോ.”

 

ADGP യുടെ ഓഫീസിൽ നിന്ന് ഇറങ്ങിയതും ലെന വേഗം തന്നെ കൊച്ചിയിലേക്ക് തിരിച്ചു. കാറിലിരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടി. ആ അർജുൻ എന്ന് പറഞ്ഞവൻ ആരാണ്? എന്താണ് സിറ്റി പോലീസ് കമ്മിഷണറായ് താൻ  പോലും അറിയാൻ പാടില്ലാത്ത രഹസ്യം?  കുര്യൻ അച്ചായനെകൊണ്ട് ഡിജിപിയെ വിളിപ്പിച്ചാലോ എന്നാലോചിച്ചു. പക്ഷേ പരാതി ഇല്ലാതെ കാര്യങ്ങൾ നീങ്ങില്ല. പോരാത്തതിന് അവരെ അറിയിക്കില്ല എന്ന് അന്ന കൊച്ചിന് വാക്കും കൊടുത്തു പോയി.

രാവിലെ തന്നെ അർജ്ജുൻ ഫ്ലാറ്റിൽ ഉണ്ടന്നറിഞ്ഞതും രാഹുൽ കോളേജിൽ കയറാതെ നേരെ ഫ്ലാറ്റിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ജേക്കബ് അച്ചായനും ഉണ്ട്. അർജുൻ നടന്നതെല്ലാം രാഹുലിനോട് പറഞ്ഞു.

ഏതാണ്ട് ഇതേ സമയം മീര മാമിൻ്റെ നിർദേശം അനുസരിച്ച കോളേജിലെ  എല്ലാ നോട്ടീസ് ബോർഡിലും അർജ്ജുനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നോട്ടീസ് പതിച്ചിരിക്കുകയാണ്.

സസ്പെന്ഷൻ നോട്ടീസ് ബോഡിൽ കയറിയതും R.K മേനോൻ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂട്ട് ചെയർമാനെ സെൻട്രൽ വിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി വിളിച്ചു സസ്പെൻഷൻ വേഗം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ ഫേസ് ചെയ്യേണ്ടി വരും എന്ന് മനസ്സിലായി. പുള്ളിക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല. ഏതു കോളേജിലാണ് സംഭവം എന്നന്വേഷിച്ചു വന്നപ്പോളേക്കും അവരുടെ  തന്നെ ഫർമസി ഡിസ്ട്രിബൂഷൻ കമ്പനിയിൽ ഇൻകമ്റ്റാക്സ് റൈഡ് തുടങ്ങി എന്ന  ഫോൺ കാൾ എത്തി. കോടികളുടെ കള്ള പണം ഇൻകമ്റ്റാക്സ് ഓഫീസർസ് പിടിച്ചെടുത്തു. ബിസിനെസ്സിൽ കൂർമ്മ ബുദ്ധിയുള്ള അങ്ങേർക്കു മനസ്സിലായി രണ്ടും സംഭവവും  റിലേറ്റഡ് ആണെന്ന്. കാര്യങ്ങൾ അറിഞ്ഞതും വേഗം തന്നെ സസ്പെൻഷൻ പിൻവലിക്കാൻ മരുമകൾ മീരയെ വിളിച്ചു പറഞ്ഞു. കാര്യങ്ങൾ വിശദമായി അറിയാൻ വേണ്ടി വൈകിട്ട് ബോർഡ് മീറ്റിങ്ങും വെച്ചു

Leave a Reply

Your email address will not be published. Required fields are marked *