ഓർമ്മകൾക്കപ്പുറം 5 [32B]

Posted by

“ഞാൻ ഉണ്ട് നിന്റെ കൂടെ എന്തിനും. ഇന്ന് ഇനി നീ ഡ്യൂട്ടിക്ക് കേറണ്ട ഞാനും ലീവ് എടുക്കാം. മനസ്സ് ഒന്ന് ശാന്തമാകട്ടെ എന്നിട്ട് മതി ബാക്കി ഒക്കെ. നീ പോയി കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ഒരു കോഫി ഇടാം ഒന്ന് ഉഷാർ ആവട്ടെ വാ എഴുനേക്ക്.” പൂജ അവളെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടിട്ട് ഫോണും എടുത്ത് അടുക്കളയിലേക്ക് നടന്നു.

അവൾ മാഹീന്ദറിന്റെയും ചോട്ടുവിന്റെയും ഫോണിലേക്ക് മാറി മാറി വിളിച്ചു, രണ്ടും സ്വിച്ചഡ് ഓഫ്‌ ആയിരുന്നു. പൂജ ഒന്ന് ചിന്തിച്ചിട്ട് അടുക്കളയിലേക്ക് പോയി കോഫി ഇടാൻ തുടങ്ങി. ************************ ഇതേ സമയം പൂനെ – മുംബൈ ഹൈവേയിൽ പിമ്പോലി എന്നൊരിടത്ത്… തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികളുടെ ശബ്ദം അസ്ലന്റെ ചിന്തകളെ ഇടക്കിടക്ക് മുറിച്ചുകൊണ്ടിരുന്നു.

“ട്രെയിൻ പൂനെയിൽ എത്തുമ്പോൾ അവർ അതിൽ ഇല്ല, നമ്മടെ ആൾകാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൻ കേറിയത് ലോണാവാലയിൽ നിന്നാണ്.

ലോണാവാലാക്കും പൂനെക്കും നടുവിൽ ആകെ മൂന്നു ചെറിയ സ്റ്റേഷൻ ആണ് ഉള്ളത്. മലവ്‌ലി, കാംഷെത് പിന്നെ കാൻഹി. ഇതിൽ മലവ്‌ലി നമുക്ക് ഒഴിവാക്കാം കാരണം ലോണാവാല ടു മലവ്‌ലി ഏകദേശം 20 മിനിറ്റ് ദൂരമേ ഉള്ളു.

നമ്മുടെ പിള്ളേരെ എല്ലാം ഇടിച്ചിട്ട് ബോധം ഇല്ലാതെ കിടക്കുന്ന അവരെ ഉണർത്തിയിട്ട് അവനു 20 മിനിറ്റ് കൊണ്ട് രക്ഷപെടാൻ കഴിയില്ല.”

“കാംഷെത് ആണെങ്കിലും അത്പോലെ തന്നെ, എന്നാലും അത് മുഴുവനായി അങ്ങ് ഒഴിവാക്കേണ്ട. പിന്നെ ഉള്ളത് കാൻഹി. എന്റെ ഊഹം ശെരി ആണെങ്കിൽ ആ നായിന്റമക്കൾ ഇറങ്ങിയത് ഈ രണ്ട് സ്റ്റേഷന് അടുത്ത് ആവാൻ ആണ് സാധ്യത. എക്സ്പ്രസ്സ്‌ ട്രെയിനിനു അവിടെ സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ എവിടേലും സ്ലോ ചെയ്തപ്പോ ആവണം രക്ഷപെട്ടത്.” അസ്‌ലാൻ പക എരിയുന്ന കണ്ണോടെ പറഞ്ഞു നിർത്തി.

“പക്ഷേ ഭായ്, എങ്ങനെ? നമ്മൾ ഈ റൂട്ടിൽ ഉള്ള റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് ഒക്കെ അരിച്ചു പെറുക്കിയില്ലേ, പോരാത്തേന് സിസിടിവിയും ചെക്ക് ചെയ്തു അതിൽ ഒന്നും ഇവരുടെ പൊടി പോലും കാണാനില്ലല്ലോ.” കൂട്ടത്തിൽ ഒരുവൻ ചോദിച്ച കേട്ട് അസ്ലന്റെ കണ്ണൊന്നു കുറുകി.

Leave a Reply

Your email address will not be published. Required fields are marked *