” ആഹാ നിങ്ങളെത്തിയോ… എന്തായീഡാ പോയിട്ട്… ”
ജിൻസി ചോദിച്ചപ്പോൾ അമ്മു എന്താ സംഭവം എന്ന് മനസിലാവാതെ ഞങ്ങളെ മാറിമാറി നോക്കി.
ഞാൻ അമ്മ പറഞ്ഞതൊക്കെ അവളോട് പറഞ്ഞപ്പോൾ അവളും ആകെ കിളിപോയപോലെ ഇരിപ്പായിരുന്നു.
സംഭവം കുറച്ചൊക്കെ മനസിലായ അമ്മു താടകയെ പരിചയപ്പെടാൻ ചെന്നു.
” ഹായ് ചേച്ചി… ഞാൻ അമൃത… ഇവരൊക്കെ അമ്മൂന്ന് വിളിക്കും… ചേച്ചിയല്ലേ താടക..! ”
സുബാഷ്… അവൾടെ കാര്യത്തിലൊരു തീരുമാനമായി..!
അബദ്ധം പറ്റിയത് മനസിലായ അമ്മു നാക്ക് കടിച്ച് എന്നെ നോക്കി.
ജിൻസിയാവട്ടെ വായപൊത്തി ചിരിക്കുന്നുണ്ടായിരുന്നു.
“താടകയല്ല… അഭിരാമി…”
ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് തറപ്പിച്ച് നോക്കി. അപ്പോൾ അവൾക്കുണ്ടായിരുന്നത് ഇതുവരെ കണ്ട ഭവമായിരുന്നില്ല. എന്നെ ഉയിരോടെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു അതിൽ.
“കണ്ടറിയണം രാഹുൽ തനിക്കെന്താ സംഭവിക്കുക എന്ന്..”
പന്നപ്പരട്ട മനസ് വിളിച്ച് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന്കാളി…
അതേ കണ്ടറിയണം, എന്റെ വിധി എന്താണെന്ന്….