രാഹുൽ -അപ്പോഴേക്കും വരാം
അതും പറഞ്ഞ് രാഹുലും അഞ്ജലിയും അപ്പൂപ്പന്റെ കാലിൽ വീണു
രാഹുൽ -അപ്പുപ്പൻ ഞങ്ങളെ അനുഗ്രഹിക്കണം
അപ്പുപ്പൻ അവരെ രണ്ട് പേരെയും എണീപ്പിച്ചു
അപ്പുപ്പൻ -എന്താ മക്കളെ ഈ കാട്ടുന്നെ
രാഹുൽ -ഞങ്ങൾ ഒരു സ്ഥലം വരെ പോകുന്നത് അല്ലേ അപ്പൂപ്പന്റെ അനുഗ്രഹം വേണം
അപ്പുപ്പൻ -എന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് നിങ്ങൾ സമയം വൈകാതെ പോവാൻ നോക്ക്
രാഹുൽ -മ്മ്. അമ്മുമ്മയോട് പറഞ്ഞേക്ക്
അപ്പുപ്പൻ -അതൊക്കോ ഞാൻ പറഞ്ഞോള്ളാം
അങ്ങനെ രാഹുൽ അഞ്ജലിയും കാറിൽ കയറി യാത്ര തുടങ്ങി അഞ്ജലി രാഹുലിന്റെ തോളിൽ തല വെച്ച് കിടന്നു
അഞ്ജലി -എനിക്ക് നല്ല ടെൻഷൻ ഉണ്ട്
രാഹുൽ -കുറച്ച് മണിക്കൂർത്തെ കാര്യം അല്ലേ ഒള്ളു. നമ്മൾ ചെല്ലുന്നു കല്യാണം കഴിക്കുന്നു പെട്ടെന്ന് തിരിച്ച് വരുന്നു. രാത്രി എന്റെ ബർത്തഡേ കേക്ക് മുറിക്കുന്നു ആർക്കും ഒരു സംശയവും നമ്മൾ കൊടുക്കുന്നില്ല അത് പോലെ തന്നെ ഇത് ആരും അറിയുകയും ഇല്ല
അഞ്ജലി -മ്മ്
അങ്ങനെ അവർ ഒരു ഹോട്ടലിൽ മുറി എടുത്തു എന്നിട്ട് വിവാഹ വസ്ത്രങ്ങൾ അവർ അണിഞ്ഞു. അഞ്ജലി ഒരു ചുവന്ന സാരീ ആണ് ഉടുത്തത് അത് സ്വർണ കരയും പിന്നെ സ്വർണ കളർ വർക്കും ഉണ്ടായിരുന്നു. അഞ്ജലി ആ കല്യാണ വേഷത്തിൽ രാഹുലിന്റെ അടുത്ത് എത്തി അവളെ കണ്ടതും അവന്റെ കണ്ണുകൾ നന്നായി പ്രകാശിക്കാൻ തുടങ്ങി
രാഹുൽ -ഇപ്പോ നീ ശെരിക്കും ഒരു കല്യാണപ്പെണ്ണ് ആയി
അഞ്ജലി -മ്മ്. സമയം കളയാതെ വേഗം പോകാം
രാഹുൽ -അതൊക്കെ പോവാം നീ ധൃതി പിടിക്കല്ലേ
അതും പറഞ്ഞ് രാഹുൽ അഞ്ജലിയുടെ തലമുടിയിൽ മുല്ല പൂവ് ചൂട് എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട് അതിന്റെ ഗന്ധം അവൻ ആസ്വദിച്ചു
അഞ്ജലി -രാഹുൽ സമയം ആവാർ ആയി നീ വന്നേ