അവൾ കൂട്ടുകാരിയുടെ മുഖത്തു നോക്കി ഒരു മടിയോടെ നിന്നു..അപ്പോൾ കൂട്ടുകാരി..
മീര : നിങ്ങൾ പോയിട്ട് വാ..
ഞാൻ : കുഴപ്പം ഇല്ല…കൂട്ടുകാരിയും കൂടെ വന്നോ..
ഞാൻ മീരയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..നീതുനു ഒരു ആശ്വാസം ആയതുപോലെ..ഞാൻ വണ്ടിയുടെ ലോക്ക് എടുത്ത് വണ്ടിക്ക് അകത്തേക് കയറി…മീര പുറകിലേക്ക് കയറി..നീതു മുൻപിൽ തന്നെ ഇരുന്നു…
ഞാൻ പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്തു…
നീതു : ഇന്ന് രാവിലെ വന്നതേ ഒള്ളു അല്ലെ..?
ഞാൻ : അതെ…
നീതു : ഞാൻ ചേട്ടനെ നേരത്തെ കണ്ടിട്ടുണ്ട്..
ഞാൻ : എവിടെ വെച്ച്..?
നീതു : ഹരിത ചേച്ചിടെ കല്യാണത്തിന്..
ഞാൻ : “നീതു..എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”
ഞാൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു..അവൾ ആകാംഷയോടെ എന്നെ നോക്കി..
“ എന്നോട് ഷെമിക്കണം…എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല.. “
അവളുടെ മുഖംഭാവം ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചു… കുറച്ചു നേരത്തെ നിശബ്താത്താക്ക് ശേഷം.
“ എന്താ എന്തേലും പ്രശ്നം ഉണ്ടോ..? “
ഞാൻ : എനിക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ല…അമ്മയൊക്കെ നിർബന്തിച്ചപ്പോൾ എനിക്ക് സമ്മതിക്കണ്ടേ വന്നതാ..
ഞാൻ നീതുവിന്റെ മുഖത്തേക്ക് നോക്കി.. അവളുടെ മുഖം ആകെ ചുവന്ന ഇരിക്കുന്നു.. അവൾ ഒരിക്കലും പ്രേതിഷിക്കാതെ ഒരു മറുപടി ആരുന്നു എന്നിൽ നിന്നും..
“ എൻഗേജ്മെന്റിനു ഇനി രണ്ട് ദിവസം കൂടെ ഒള്ളു അടുത്ത ആഴ്ച്ചേ കല്യാണമാണ് …ഇപ്പോൾ ആണോ ഇതൊക്കെ പറയുന്നേ.. “
പുറകിൽ നിന്നും മീര സ്വരം അല്പം കടുപ്പിച്ചു പറഞ്ഞു.. ഞാൻ വണ്ടി സ്ലോ ആക്കി സൈഡിയിൽ നിർത്തി.. നീതുവിന്റെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞിട്ടുണ്ട്…
“എന്നോട് താൻ ക്ഷെമിക്കു.. ഞാൻ ആയിട്ട് തന്റെ ജീവിതം നിഷിപ്പിക്കൻ പാടില്ല.. തനിക് നല്ല ഒരു ആളെ കിട്ടും.. “
ഞാൻ മുഖം കുനിച്ചു ഇരിക്കുന്ന നീതുവിനെ നോക്കി മെല്ലെ പറഞ്ഞു…അവളുടെ മൂടികെട്ടിയ മുഖം കണ്ടപ്പോൾ എന്റെ ഭൂതം കാലം അവളോട് പറയാൻ തോന്നി…അവൾ അത് കേട്ടുകഴിയുമ്പോൾ സമാധാനത്തോടെ എന്നെ വിട്ട് പോകും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..