ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Posted by

” ഡാ നിതിനെ ” ശിവയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും  ഞാൻ ഞെട്ടി പോയി റൈഡർ ഗിയറിൽ താടിയും മുടിയും ഒക്കെ വളർത്തി തിരിച്ചറിയാൻ കൂടി പറ്റാത്ത പോലെ ആയിരിക്കുന്നു ശിവ. “എടാ ശിവാ എന്തു കോലമാടാ ഇത്. നിനക്ക് എന്താണ് പറ്റിയത്. നീ ഇത്രയും കാലം എവിടെ ആയിരുന്നു?” അവൻ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു. പിന്നെ എന്നെ ഒന്ന് മുറുക്കെ കെട്ടിപിടിച്ചു എടാ എല്ലാം ഞാൻ പറയാം… നീ എന്നെ നീ താമസിക്കുന്ന റൂമിലേക്ക് കൂട്ടി കൊണ്ട് പോ. ഞാൻ പോയിട്ട് ബൈക്ക് എടുത്തിട്ട് വരാം നീ നിൻ്റെ ബൈക്കിൽ പിന്നാലെ വന്നാൽ മതി

നിതിൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത റോഡിൽ പോയി നിന്നപ്പോളേക്കും ശിവയും അവൻ്റെ ബുള്ളറ്റുമായി എത്തി. എന്നിട്ടിരുവരും നിതിൻ്റെ  റൂമിലേക്ക് തിരിച്ചു.

ഇരുവരെയും മാറി നിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന ദീപക്കും അരുണും ഒരകലത്തിൽ ഇരുവരെയും പിന്തുടർന്നു, നിതിൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ആണെന്ന് അവർക്ക് ഏതാണ്ടുറപ്പായിരുന്നു. മുക്കാൽ  മണിക്കൂർ സഞ്ചരിച്ച അവർ  ഇന്ദ്രാനഗർ ഉള്ള നിതിൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി . ഡാ നീ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ അപ്പോഴേക്കും ഞാൻ ഫുഡ് എന്ധെങ്കിലും ഓർഡർ ചെയ്യ്. ശിവാ കുളിക്കാൻ കയറിയതും നിതിൻ അവൻ്റെ റൂം മേറ്റ് അബ്ദുളിനെ വിളിച്ചു. “ഡാ അബ്ദു, ഇന്ന് നീ ഇങ്ങോട്ട് വരേണ്ട ഒരു പേർസണൽ കാര്യം ഉണ്ട്”

“എന്താടാ നിതിനെ വല്ല സെറ്റപ്പ് ആണോ?”

പോടാ മൈ%&*&ടി*

അതോടെ അവന് ഹാപ്പി ഞാനും ഹാപ്പി. പിന്നെ ഞാൻ വേഗം ഫുഡ് ഓർഡർ ചെയ്തു. അവനു (ശിവക്ക്) ഏറ്റവും ഇഷ്ടമുള്ള ബട്ടർ ചിക്കനും ബട്ടർ നാനും പിന്നെ കടിച്ചു പറിക്കാൻ ഒരു ഫുൾ  തണ്ടൂരി ചിക്കനും. അവൻ ഫ്രഷായി വന്നതും ഞാനും അവനും കൂടി ഡൈനിങ്ങ് ടേബിളിലേക്ക് ഇരുന്നു. അവൻ പറയാനുള്ളത് പറയട്ടെ എന്ന് കരുതി ഞാൻ ഒന്നും തന്നെ ചോദിച്ചില്ല. കുറച്ചു അധികം സമയം നിശബ്ദത തളം കെട്ടി നിന്ന്. (ശിവ നിതിനോട് പറയുന്നതിനോടപ്പം  ചില ഭാഗങ്ങൾ ഒരു ഫ്ലാഷ് ബാക്ക് ആയി അവതരിപിപ്പിച്ചിട്ടുണ്ട് ) എന്ധോക്കൊയോ ആലോചിച്ച അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ടു പിന്നാലെ മുഖത്തേക്ക് കോപവും പിന്നെ അവൻ(ശിവ) പറഞ്ഞു തുടങ്ങി. “അച്ഛനും അമ്മയും മരണപെട്ടു എന്നറിഞ്ഞ ആ ദിവസം  അവൻ്റെ മനസിലേക്ക് വീണ്ടും വന്നും. അച്ഛനും അമ്മയും ഒരു അപകടത്തിലകപെട്ടു എന്നറിഞ്ഞു  തിരിച്ചു  വന്നപ്പോളേക്കും എല്ലാം  കഴിഞ്ഞിരുന്നു… പൂനെ എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടികൊണ്ടു പോയത് ഏതോ ഒരു വലിയ പ്രൈവറ്റ്  ബംഗ്ലാവിലേക്ക് ആണ്. തോക്കേന്തിയ കുറെ സെക്യൂരിറ്റി വീടിൻ്റെ പല ഭാഗത്തായി കാവൽ നിൽക്കുന്നുണ്ടായിരുന്നു.   കാരണം  അവിടെ അവൻ ഉണ്ടായിരുന്നു വിശ്വനാഥൻ എന്ന എൻ്റെ ചേട്ടൻ. എൻ്റെ അച്ഛൻ എയർ മാർഷൽ രാജശേഖരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൂത്ത സന്താനം. മിലിട്ടറി ഇൻ്റെലിജൻസിലെ വളരെ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ അത്ര മാത്രമേ അവനെ കുറിച്ച അറിയൂ.” “ഡാ നിനക്ക്‌ ചേട്ടൻ ഉണ്ടോ നീ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലലോ, നിൻ്റെ  വീട്ടുകാരും സൂചിപ്പിച്ചിട്ടില്ലല്ലോ” നിതിൻ അല്പം പരിഭവത്തോടെ പറഞ്ഞു “ഡാ, ഞാനും എൻ്റെ പെങ്ങൾ അഞ്ജലിയും ഇരട്ടകളാണ്. ഞങ്ങളും   ചേട്ടനുമായിട്ട്  15  വയസ്സിൻ്റെ  വ്യത്യാസം ഉണ്ട്. ഞങ്ങൾ ഉണ്ടായതോടെ ആണ് അവൻ്റെ സ്വഭാവം  ഇങ്ങനെ മാറിയത് എന്ന് അമ്മ എപ്പോഴും  പറയും. അത് വരെ അവന് മാത്രമായി  ലഭിച്ച അച്ഛൻ്റെയും അമ്മയുടെയും സ്നേഹം പകുത്തു പോയതുകൊണ്ടാണോ അതോ കൂട്ടുകാരുടെ ഒക്കെ കളിയാക്കൽ കൊണ്ടാണോ എന്നറിയില്ല എന്നെയും അഞ്ജലിയെയും കണ്ണെടുത്താൽ കണ്ടു കൂടാ എന്നും  അമ്മ ഇടയ്ക്കു പറയുമായിരുന്നു.  ഞങ്ങൾക്ക് 3 വയസുള്ളപ്പോൾ ആണ് അവൻ ഇന്ത്യൻ ആർമിയിൽ പോയി ചേരുന്നത്  പിന്നീട്  അവൻ ഒരിക്കൽ പോലും  വീട്ടിലേക്ക് വന്നിട്ടില്ല   ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഫോണിൽ  വിളിക്കുമായിരുന്നു പയ്യെ പയ്യെ  അതും നിന്നു. അവനെ കുറിച്ച് ഓർത്തു പലപ്പോഴും അമ്മ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എനിക്കും അഞ്ജലിക്കും അങ്ങനെ ഒരു ചേട്ടൻ ഉള്ളതായി ഒരിക്കലും തോന്നിയിട്ടേ ഇല്ല.: ഞാൻ വന്നതറിഞ്ഞിട്ട് അഞ്ജലി ഓടി വന്ന് കെട്ടി പിടിച്ചു കരഞ്ഞു. “ശിവേട്ടാ അച്ഛനും അമ്മയും പോയി ശിവേട്ടാ… അവരു പോയി. ” കുറെ കരഞ്ഞ കരഞ്ഞു അവൾ അകെ ക്ഷീണിച്ചിക്കുന്നു. അവളെ കണ്ടതും എൻ്റെ കണ്ണുകളും നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *