ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Posted by

“തിരിച്ചു എത്തിയാൽ പിന്നെ പഴയ കൂട്ടുകാരെ കോൺടാക്ട ചെയ്താൽ അത് പ്രശ്‍നം ആകാൻ സാദ്യത ഉണ്ട്. ബെംഗളൂരു ഉള്ള  അവൻ്റെ ക്ലോസ് ഫ്രണ്ട് നിതിനെ കോൺടാക്ട ചെയ്യാൻ സാദ്യത കാണുന്നു.”

വിശ്വൻ: “അങ്ങനെ എങ്കിൽ അതിന് ഒരു പ്രോട്ടോകോൾ ഇപ്പോൾ തന്നെ പ്ലാൻ ചെയ്തേരെ.”

ജീവ: “പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫോട്ടോസ് ഡീറ്റെയിൽസ് ഒക്കെ കിടക്കുന്നുണ്ട്, അതിൽ ലോഗിൻ ചെയ്യരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. പക്ഷെ ഡിലീറ്റ് ചെയ്യാൻ അവൻ   സമ്മതിക്കുന്നില്ല. അതെല്ലാം അവൻ്റെ  ഓർമ്മകൾ ആണ് ആണെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ആയിട്ട് ഡിലീറ്റ് ചെയ്താൽ അത് അവൻ മനസിലാക്കും. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം” “ISI എന്തായാലും സോഷ്യൽ മീഡിയ അക്കൗണ്ട് വാച്ച് ചെയുന്നുണ്ടാകും. പിന്നെ മുസ്തഫയുടെ LET സ്ലീപ്പർ ഏജൻറ്റ്സ്  അവൻ്റെ പഴയ കൂട്ടുകാരെ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയില്ല” “പിന്നെ ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോ IB ഡയറക്ടറെ വിളിക്കണം. ഏതു സ്ഥലത്തു ആണെങ്കിലും നമ്മുടെ സ്വന്തം  ആളെ അവിടെ  IB ഓഫീസർ ആയി  നിയമിക്കണം സ്റ്റേറ്റ് പോലീസുമായി  ലൈസണിങ്ങിനായി. സ്റ്റേറ്റ് ഇന്റലിജൻസ് ADGP യെ വിളിച്ചു ഒരു ആൻഗോിങ് മിഷൻ ഉണ്ടെന്ന് അറിയിച്ചേരെ എന്താണ് സംഭവം എന്നൊന്നും പറയേണ്ട. എപ്പോൾ സഹായം ചോദിച്ചലും കിട്ടണം എന്ന് മാത്രം റിക്വസ്റ്റ് ചെയ്താൽ മതി   പ്രധാന  ലോക്കൽ ഗുണ്ടാ  സംഘങ്ങളും പറ്റിയും പഠിക്കണം. അവരെ നിയന്ത്രിക്കുന്ന ആളുകളെയും.” ഞാൻ ദുബായിലേക്ക് പോകുകയാണ് അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ശിവയുടെ എല്ലാ കാര്യങ്ങളും നീ വേണം നോക്കാൻ. ഇനി ഒരു തെറ്റ് പറ്റാൻ പാടില്ല. ദുബായ് : സമയം രാത്രി ഒമ്പതു മണി. മരുഭൂമിയുടെ നടിക്കുള്ള ഒയാസിസ്‌ പാം എന്ന  റിസോർട്ടിൽ ഷെയ്ഖ് അൽ ഹമീദ് എന്ന ബിസിനസ്സമാൻ പാകിസ്ഥാനിൽ നിന്നുള്ള ജാവേദ് ഖാനും തമ്മിലുള്ള കൂടി കാഴ്ച്ച നടക്കുകയാണ്.  ഷെയ്‌ഖിൻ്റെ കൂടെ എപ്പോഴും ആറോളം ബോഡിഗൗർഡസ് കാണും. ജാവേദഖാൻ  എല്ലായിപ്പോഴും ഒറ്റക്കാണ് സഞ്ചാരം. ഷെയ്‌ഖിന് ലോകത്തിനു മുൻപിൽ ഹൈ സീ ട്രേഡിൽ കോടിക്കണക്കിനു ബാരൽ എണ്ണ കച്ചവടം ആണെങ്കിലും മെയിൻ പരിപാടി ഏഷ്യൻ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തങ്ങൾക്ക്  ഹവാല വഴി പണം എത്തിക്കൽ ആണ്.  ഇതിന് വിപുലമായ നെറ്റ്‌വർക്ക് ഷെയ്ഖ് കെട്ടി പെടുത്തിയിട്ടുണ്ട്.  ഷെയ്‌ഖിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക്    പകരം അഫ്ഘാൻ പാക്കിസ്ഥാൻ  വഴിയുള്ള മയക്കുമരുന്ന് കച്ചവടത്തിൻ്റെ പങ്ക് ISI   ഷെയ്‌ഖിൻ്റെ ചില കമ്പനികളിൽ എത്തിക്കും. ജാവേദ് ഖാൻ അബു മുസ്തഫയുടെ ഒരു മെസ്സെൻജെർ ആണ്. അബു മുസ്തഫക്ക്  മൊബൈൽ ഫോണുകളെ വിശ്വാസം പോരാ  പുള്ളിയുടെ കയ്യൊപ്പുള്ള സുപ്രധാന ഓപ്പറേഷനുകൾക്ക് വിശ്വസ്തരായ മെസ്സെൻജെറുമാർ വഴി നേരിട്ടാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്, ഇന്ത്യയിലെ ഓപ്പറേഷനുകൾക്ക് മാത്രമാണ് സാറ്റലൈറ്റ് ഫോണും ഇമെയിലും ഒക്കെ ഉപയോഗിക്കുക അതും അനുയായികൾ വഴി  IEM ഓപ്പറേഷനുകൾക്ക് ആർക്ക് എവിടെ എത്ര പണം എന്നതിൻ്റെ  ലിസ്റ്റുമായി എല്ലാ മാസവും ജാവേദ് ഖാൻ പാകിസ്ഥാനിൽ നിന്ന്  ദുബായിലെത്തി ഷെയ്‌ഖിനെ നേരിട്ട് കണ്ട് നൽകും. എന്നാൽ ഇന്ന് അവരിരുവർക്കും  അറിയാത്ത ഒരു കാര്യമുണ്ട്. അവർ രണ്ട് പേരും ചെന്ന് കയറുന്നത് ത്രിശൂൽ ഒരുക്കിയ കെണിയിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *