പെട്ടെന്ന് അവൻ്റെ കണ്ണുകൾ ഒന്ന് വിടർന്നു. “ഒരേ ഒരു വഴിയേ ഉള്ളു … ഒരു പരീക്ഷണം… വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ഐ.ഐ.എം ഇൽ എം.ബി.എ പഠിച്ചത് പോലെയല്ല മറിച്ച ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിച്ചത് പോലെ. നിറയെ കൂട്ടുകാരുമായി…അടിച്ചു പൊളിച്ചൊരു കലാലയ ജീവിതം… എല്ലാം മറക്കാൻ സാധിച്ചില്ലെങ്കിലും ഒരു ആശ്വാസമാകും. മാത്രമല്ല ഒരു പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമായിരിക്കും. തനിക്ക് ഇനിയും ജീവിക്കണം എല്ലാം മറക്കാൻ ശ്രമിക്കണം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണം ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് നേരിടാം.”
അവൻ ബൈക്കിൽ കയറി അടുത്തുള്ള ലേ(Leh) ടൗൺ ലക്ഷ്യമാക്കി യാത്ര തുടർന്ന്. ടൗണിൽ തന്നെ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള പബ്ലിക് ഫോൺ ബൂത്തിൽ ചെന്ന് മനസ്സിൽ കുറിച്ചു വെച്ചിട്ടുള്ള ആ നമ്പറിലേക്ക് അവൻ ഡയൽ ചെയ്തു. വിളിക്കാൻ പോകുന്ന ആളെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ സങ്കടവും ദേഷ്യവും എല്ലാം തികട്ടി തികട്ടി വരുന്നുണ്ട്. അപ്പുറത്തു ഫോൺ എടുത്തതും എല്ലാം നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു “ഹലോ വിശ്വൻ, ഇത് ഞാൻ ആണ് ശിവ ” മുംബൈ: പ്രിത്വി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ അംബര ചുംബിയായ ഹെഡ് ഓഫീസിൻ്റെ ടോപ് ഫ്ലോറിൽ വിശ്വനാഥൻ എന്ന വ്യക്തിയുടെ ഒരു ഓഫീസ് റൂം. ഇന്ത്യൻ ഇൻടെലിജൻസ് വിഭാഗങ്ങളുടെ കിരീടം വെക്കാത്ത രാജാവ്. ടൈഗർ എന്ന പേരിലാണ് വിശ്വനാഥനെ ഇൻറലിജൻസ് വിഭാഗങ്ങളുടെ ഇടയിലും ശത്രുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. എന്നാലും വളരെ കുറച്ചു പേർക്ക് മാത്രമേ ടൈഗർ ആരാണ് എന്ന് അറിയുമായിരുന്നുള്ളൂ. ചിലർ ടൈഗർ എന്നത് ഒരു ഊതി പെരുപ്പിച്ച ഒരു കഥ മാത്രമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. വിശ്വനാഥനാണ് പൃത്വി ഗ്രൂപ്പ് ഓഫ് കമ്പനീസിനൻ്റെ പിന്നിലെ യഥാർത്ഥ ബുദ്ധിയും ശക്തിയും. പുറത്തു പേരോ അധികാര സ്ഥാനമോ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും ഇല്ല. അങ്ങനെ ഒരു ഓഫീസോ വിശ്വൻ എന്ന ഒരു വ്യക്തി ഉണ്ടെന്ന് തന്നെ ആ ഓഫീസിലെ പലർക്കും തന്നെ അറിയില്ല. കാരണം പ്രത്വി ഗ്രൂപ്പ് ഓഫ കമ്പനീസ് ലോകത്തിനു മുൻപിലെ മുഖം ചെയർമാൻ അരൂപ് ബാനർജി എന്ന കൊൽക്കത്തകാരൻ ആണ്. പൃത്വി ഗ്രൂപ്പ് ഏതൊരു മൾട്ടി നാഷണൽ കമ്പനി പോലെ തന്നെ പല രാജ്യയങ്ങളിൽ പല മേഘലകളിലായി പല തരത്തിൽ ഉള്ള ബിസിനെസ്സ് ചെയുന്നു .