ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Posted by

ജീവിതമാകുന്ന നൗക

Jeevitha Nauka | Author  : Red Robin


 

കൂട്ടുകാരെ ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഒരു ലവ് ആക്ഷൻ തീമിൽ ഉള്ള കഥയാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി എഴുതുന്നത് കൊണ്ട് ഒത്തിരി  തെറ്റ് കുറ്റങ്ങൾ കാണും  ക്ഷമിക്കണം. ഒത്തിരി അക്ഷര തെറ്റുകൾ ഉണ്ടാകാനും സാദ്യതയുണ്ട്.

ഇതിലെ നായകൻ ശിവ കഥയിലെ സാഹചര്യം മൂലം അർജ്ജുൻ എന്ന പെരുമാറ്റിയാണ് ജീവിക്കുന്നത്. അത് പോലെ തന്നെ ശിവയുടെ ഉറ്റ ചങ്ങാതി നിതിൻ രാഹുൽ എന്ന പേരിലും. അതു കൊണ്ട് പേരുകൾ രണ്ടാണെകിലും ആള് ഒന്നാണ് എന്ന് മനസ്സിലാക്കണം. പിന്നെ ഇതിലെ പല കഥാപാത്രങ്ങൾ പല രാജ്യങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ളവരാണ് അവർ  പല ഭാഷയിൽ സംസാരിക്കുന്നതായി സങ്കല്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആദ്യ കുറെ അദ്ധ്യായങ്ങളിൽ എന്തായാലും കമ്പി ഇല്ല. അഭിപ്രായങ്ങൾ കമന്റ്ലൂടെ അറിയിക്കണം. ഇഷ്ടപെട്ടാൽ ലൈക് അടിക്കാനും മറക്കേണ്ട.

ഹിമാലയൻ സാനുക്കളിൽ ഏതോ പാതയിലൂടെ  അവൻ പായുകയാണ്. ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല .ആരെയും അഭിമുഖരിക്കാൻ പറ്റാതെ ഉള്ള ഒരു ഒളിച്ചോട്ടം.  ആ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ എട്ട് മാസത്തോളം ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലുടെ പല ഗ്രാമങ്ങളിലൂടെ… പല സംസ്ഥാനങ്ങളും കടന്ന്….

ദൂരെ ഒരു നീല തടാകം, സോ മോറിറി തടാകം (Tso-moriri lake). അവൻ ബൈക്ക് ഒതുക്കി ആ നീല തടാകത്തിനൻ്റെ അടുത്തുള്ള ഒരു വലിയ പാറയുടെ മുകളിൽ കയറി ഇരുന്നു.  വീണ്ടും ചിന്തയിൽ മുഴുങ്ങി. “എനിക്ക് എന്താണ് സംഭവിക്കുന്നത് സങ്കടം ആണോ? സങ്കടം ഒക്കെ ഒത്തിരി കരഞ്ഞു തീർത്തതാണെല്ലോ. ഒറ്റപ്പെടൽ അതാണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് സ്നേഹിക്കുന്ന എല്ലാവരും  ജീവതത്തിൽ നിന്ന് ഒരുമിച്ച് ഇല്ലാതാകുമ്പോൾ  ഉള്ള  ഒറ്റപ്പെടൽ. ഇത് ഇനിയും ഇങ്ങനെ തുടർന്നാൽ എൻ്റെ മരണം ഉറപ്പാണ്. ഇപ്പോൾ തന്നെ ഒരു കോലമായി. ഇനി ഇങ്ങനെ തുടരാൻ  സാധിക്കില്ല… ഈ ഒറ്റപ്പെടൽ നിന്ന് എനിക്ക് ഒരു മോചനം വേണം.”

Leave a Reply

Your email address will not be published. Required fields are marked *