വിരുദ്ധാനുരാഗം [Soul Kisser]

Posted by

“മ് ശരി ശരി,എന്തോ കാര്യമുണ്ടെന്നൊക്കെ എനിക്കറിയാം, സാരമില്ല ഞാൻ കണ്ടുപിടിച്ചോളാം”,”സത്യമായും ഒന്നുമില്ല”, ഞാൻ അൽപം വിക്കി പറഞ്ഞു, “പോ ചെക്കാ കള്ളം പറയാതെ”, പിന്നെ ഞാനൊന്നും മിണ്ടിയില്ല.അപ്പോളാണ് സിനിമയിൽ ഒരു കിസ്സിങ് സീൻ വരുന്നത്.അത്യാവശ്യം നീണ്ട ഒരു സീൻ, ഒരു പെൺകുട്ടിയും ചെറുക്കനും ആവേശത്തോടെ ചുംബിക്കുന്ന closeup shot.

ചേച്ചി അതുകണ്ട് ഒരു കള്ള ചിരിയോടെ എന്നെ നോക്കി.ഞാൻ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു.”ഡാ നമുക്കിതുപോലെ ഒന്നു ചെയ്താലോ”. ഞാൻ ഞെട്ടി ചേച്ചിയെ നോക്കി.”ചേച്ചീ എന്താ ഈ പറയുന്നത്?”,” നീ കേട്ടില്ലേ ഞാൻ പറഞ്ഞത്?”, “അയ്യേ,ഒന്നു പോയേ ജ്യോതി ചേച്ചീ”. ചേച്ചിയെ കാണുമ്പോൾ പലതും തോന്നുമെങ്കിലും അടുത്തിരുന്ന് ഇങ്ങനെ പറയുന്നത് എനിക്ക് accept ചെയ്യാൻ പറ്റിയില്ല.”ചുമ്മാതല്ല,നീ ഇങ്ങോട്ട് തിരിഞ്ഞ് കണ്ണടച്ചേ”. ചേച്ചി രണ്ടു കൈകളും സോഫയിൽ കുത്തി എന്നോട് ചേർന്നിരുന്നു.എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി.”എന്താടാ ഒരു കിസ്സ് കിട്ടിയാൽ പുളിക്കുമോ?”. “എന്നാലും ചേച്ചി നമ്മൾ…” “നീ കണ്ണടച്ചേ, ചുണ്ട് തുറന്നു പിടിക്ക്”, ചേച്ചി കൂടുതൽ അടുത്തു.ദൈവമേ ഈ ചേച്ചി എന്തു ഭാവിച്ചാ,ഇതുവരെ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.ഞാൻ കണ്ണുകൾ മുറുക്കി അടച്ചു, ചുംബിക്കാൻ ചുണ്ടുൾ തുറന്നു.

ചേച്ചിയുടെ സാന്നിധ്യം അടുത്തുവന്നു,ചൂടു നിശ്വാസം എന്റെ മുഖത്തടിച്ചു.ഞാൻ കൈകൾ സോഫയിൽ അമർത്തി പിടിച്ചു.എന്റെ നെഞ്ചിടിപ്പ് കൂടി.പെട്ടെന്ന് ചേച്ചി എന്റെ കവിളിൽ ചുംബിച്ചു.എന്നിട്ട് പൊട്ടി ചിരിച്ചു.ഞാൻ കണ്ണു തുറന്നപ്പോൾ ചേച്ചി സോഫയിലേക്ക് മറിഞ്ഞ് ചിരിക്കുന്നു.”നിന്റെ നെഞ്ച് ഇപ്പോൾ പൊട്ടിയേനേമല്ലോടാ”, അയ്യോ ഒരു ഫോട്ടോ എടുക്കണ്ടേ ആരുന്നു.ഇരുപ്പുകണ്ടാൽ ചാവാൻ പോകുന്ന പോലെ ആയിരുന്നു”.ചേച്ചി പിന്നെയും ചിരിച്ചുകൊണ്ട് പറഞ്ഞു.”ചുമ്മാതല്ല പെണ്ണുങ്ങൾ ഒക്കെ നോ പറയുന്നത്,എന്തോ പേടിയാ നിന്റെ”.

ചേച്ചി ചുമ്മാ പറഞ്ഞതാണെങ്കിലും അതെൻറെ മനസിൽ കൊണ്ടു.ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു, ബൈക്ക് സ്റ്റാർട്ട് ചെയ്തു.ചേച്ചി പുറകേ ഓടിയെത്തി എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ ശ്രദ്ധിക്കാതെ ബൈക്കെടുത്തു.കുറേനേരം ഒറ്റയ്ക്ക് ബീച്ചിൽ പോയിരുന്നു.+2വിന് കൂടെ പഠിച്ച അഞ്ചുവിനെ ഓർമ്മ വന്നു,2 വർഷം നടന്ന വൺസൈഡ് പ്രേമവും അവസാനം അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞതും… അന്ന് ജ്യോതി ചേച്ചി മാത്രമേ ആശ്വാസിപ്പിക്കാൻ ഉള്ളാരുന്നു.ഞാനെല്ലാം മറന്നു തുടങ്ങിയതാരുന്നു.ഇന്ന് ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ അൽപം വിഷമം വന്നു.ഉച്ചയ്ക്ക് വീട്ടിൽ പോയില്ല.ഫോൺ വണ്ടിയിൽ വെച്ചിട്ട് വൈകിട്ടുവരെ അവിടെ ഒക്കെ നടന്നു.വൈകിട്ട് വണ്ടിയെടുക്കാൻ ചെന്നപ്പോഴാണ് ഫോൺ നോക്കിയത്.12 മിസ് കോൾ, ചേച്ചിയാണ്.ഞാൻ വീട്ടിലേക്ക് തിരിച്ചു.വീട്ടിലെത്തി ബെല്ലടിച്ചപ്പോളേ ചേച്ചി വേഗം വന്നു വാതിൽ തുറന്നു.മുട്ടിനു താഴെവരെയുള്ള black half pants ഉം ക്രിം കളർ ടി ഷർട്ടുമാണ് വേഷം.”എവിടെയായിരുന്നു ഡാ, എത്ര നേരമായി വിളിക്കുന്നു”.”ബീച്ചിൽ ആരുന്നു ചേച്ചീ”. “ഡാ സോറി, ഞാൻ തമാശയായി പറഞ്ഞതാ” .

Leave a Reply

Your email address will not be published. Required fields are marked *