” ഇനി നിന്നെ ഈ പരിസരത്ത് പോലും കണ്ടുപോകരുത്,ഇത് നിനക്കുള്ള അവസാന താക്കീതാണ്”റോയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.
വിറയാർന്ന കാലുകൾ വച്ച് റോയ് അവനെ കൊണ്ട് ആവുംവിധം ഓടി,ഓട്ടത്തിനിടയിലും അവൻ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു പകയോടെയുള്ള റോയുടെ നോട്ടം കണ്ടെങ്കിലും അതൊന്നും മൈൻഡ് ആക്കാതെ അവൻ അകത്തോട്ടു കയറി പോയി.
എഴുന്നേൽക്കുമ്പോൾ അവൾ കട്ടിലിലിരുന്നു എങ്ങനെയാണ് കട്ടിലിലെത്തിയത് എന്ന് എത്ര ചിന്തിചിട്ടും അവൾക്ക് ഓർമ കിട്ടിയില്ല.പക്ഷേ പെട്ടെന്ന് തന്നെ അവർക്ക് കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിലാക്കുന്നു വന്നു. അവൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു പുറത്തേക്കു വന്നു, ആദി ടിവി കാണുകയായിരുന്നു അവനെ കണ്ടപ്പോൾ തന്നെ അവൾക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി.
‘തന്റെ സന്തോഷങ്ങലില്ലാതാക്കാൻ താൻ എന്ത് തെറ്റാണ് അവനോട് ചെയ്തത്, എത്ര തവണയാണ് അവൻ തന്റെ സുഖങ്ങൾ ഇല്ലാതാക്കിയത് ‘ മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ തിരിച്ചു നടന്നു.മുറിയിൽ വന്ന് അവൾ ഫോൺ എടുത്ത് റോയിയെ വിളിച്ചു മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തെങ്കിലും സംസാരമൊന്നുമില്ല. അവൾ എത്ര പറഞ്ഞിട്ടും അപ്പുറത്തിനിന്ന് മറുപടിയില്ലാതായപ്പോൾ അവൾ ഫോൺ വച്ചു. അവൾക്ക് അപ്പോൾ തന്നെ വാട്സാപ്പിൽ മെസ്സേജ് വന്നു
‘താടിയെല്ല് ഇളകിയിരിക്കുകയാണ് സംസാരിക്കാൻ പറ്റില്ല’ അത് കണ്ടപ്പോൾ അവർക്ക് വിഷമം ഒന്നും തോന്നിയില്ലെങ്കിലും ആദിയെ കൊല്ലാനുള്ള ദേഷ്യം തോന്നി. അവൾ കാട്ടിലിലേക്ക് കിടന്നു അടികിട്ടിയ ഭാഗം തലയണയിൽ അമർന്നതും ” സ്സ് സ്സ് ” എന്നെരി വലിച്ചു കൊണ്ട് അവൾ പൊന്തി പോയി.
വൈകിട്ട് അമ്മ വന്നപ്പോൾ തന്റെ മുഖത്തെ അടിയുടെ പാട് കാണാതിരിക്കാൻ വേണ്ടി രേഖ പരമാവധി ഒഴിഞ്ഞുമാറിയെങ്കിലും അമ്മ അത് കണ്ടുപിടിച്ചു. അതിനു കാരണക്കാരൻ ആദിയാണെന്ന് അറിഞ്ഞതും കാരണം പോലും ചോദിക്കാതെ ശോഭ ആദിക്കരികിലേക്ക് കുതിച്ചു. ശോഭ വരുന്നത് കണ്ടപ്പോൾ തന്നെ ആദിക്ക് കാര്യം പിടി കിട്ടിയിരുന്നു. ശോഭ നേരെ വന്ന് കാര്യം പോലും പറയാതെ അവൻറെ മുഖത്ത് അടിച്ചു, വേദന എടുത്തില്ലെങ്കിലും അത് അവന്റെ മനസ്സിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അവന്റെ നിറകണ്ണുകൾ നിറഞ്ഞെങ്കിലും സമർത്ഥമായി അവനത് മറച്ചു പിടിച്ചു. അടിയുടെ ഒച്ച കേട്ടുകൊണ്ടാണ് രാജൻ അകത്തോട്ടു കയറി വന്നത്. വന്നതും അയാൾ കാര്യം തിരക്കി.