അന്യൻ 3 [No One]

Posted by

” ചായ” അവന്റെ കളി കണ്ട് ചിരി വന്നെങ്കിലും, അത് മറച്ചുകൊണ്ട് അവൾ ഗൗരവം നടിച്ചു.

നടക്കുന്നതെന്താണെന്ന് മനസിലാവാതെ ആദി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

“ഈ ചായ ഒന്ന് പിടിച്ചേ, എനിക്ക് വേറെ പണിയിള്ളതാ ” ആദിയും തന്നെ കളിയാക്കുവാണ് എന്ന് കരുതി ദേഷ്യത്തോടെ അവനെ നോക്കികൊണ്ട് അവൾ പറഞ്ഞു.

അവനാ ചായ ഗ്ലാസ്സ് വാങ്ങിയതും അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ തിരിഞ്ഞ് നടന്നു.

“ചായയും കുടിച് പല്ലും തേച് പുറത്തേക്ക് വാ അച്ഛൻ വിളിക്കണിണ്ട്.” പോകുന്നതിനിടയിൽ അവൾ പറഞ്ഞു.

ആദി പെട്ടന്ന് തന്നെ ചായയും കുടിച്, പല്ലും തേച് പുറത്തേക്ക് വന്നു, രാജൻ പുറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു.

“വാ ഇരിക്ക് ” ആദിയെ കണ്ടതും രാജൻ പറഞ്ഞു, ആദി അവിടെ ഇരുന്നു.

“എന്താ നിന്റെ ഭാവി പരിപാടി, പഠിപ്പൊക്കെ കഴിഞ്ഞില്ലേ ജോലിക്ക് പോകണ്ടേ?” രാജൻ ആദിയോടായി ചോദിച്ചു.

“പോണം, പുറത്ത് എവിടേലും ജോലിക്ക് നോക്കണിണ്ട് ” ആദി പറഞ്ഞു

“എന്നാലിനി അത് വേണ്ട, ഇന്നുമുതൽ എന്റെ കൂടെ നീയും കടയിൽ വരണം, എന്താ പറ്റില്ലാന്നുണ്ടോ ”

“ഇല്ല ഞാനും വരാം ” ഇന്നലെ വരെ ആദിക്ക്

എങ്ങനെയെങ്കിലും നാട് വിടണം എന്നായിരുന്നു മനസ്സിൽ എന്നാൽ ഇന്നങ്ങനെ അല്ല. അവനും ഈ വീട് ഇഷ്ട്ടപെട്ടുതുടങ്ങി.

“മ്മം , എന്നാ വേഗം പോയി റെഡിയാവാൻ നോക്ക്, ഇന്നുമുതൽ അമ്മ വരണില്ല, അവളെനി കുറച്ചുനാൾ വീട്ടിലിരിക്കട്ടെ ” അത്രയും പറഞ്ഞുകൊണ്ട് രാജൻ അകത്തോട്ടു കേറിപ്പോയി. അതിന് പിന്നാലെ ആദിയും റെഡിയാവനായി റൂമിലേക്ക് പോയി.

അന്നുമുതൽ ആദിയും രാജന്റെ കൂടെ കടയിൽ പോകാൻ തുടങ്ങി.

മൂന്നു മാസങ്ങൾക്ക് ശേഷം :

ആദി വരാൻ തുടങ്ങിയെ പിന്നെ രാജന് വലിയ ആശ്വാസമായിരുന്നു, അയാൾക്കിപ്പോൾ കൗണ്ടറിൽ ഇരുന്നാൽ മാത്രം മതി. ബാക്കിയൊക്കെ ആദി നോക്കിക്കോളും എന്ന അവസ്ഥയാണ്. സ്റ്റോക്ക് എടുക്കാൻ പോകുന്നതും, മാർക്കെറ്റിങ്ങും എല്ലാം ആദി തന്നെയാണ് ചെയ്യുന്നത്. അവന്റെ കുറച്ച് ഐഡിയാസ് കൂടിയായതോടെ ഇപ്പോൾ പണ്ടത്തേതിനേക്കാൻ ഇരട്ടി ലഭമാണ്. അവർ കടയോട് ചേർന്ന് തന്നെ പുതിയൊരു റൂം കൂടി വാടകക്കെടുത്ത് കട ഒന്നുകൂടി വിപുലീകരിച്ചു. ആദിക്ക് കുറച്ചു കൂടി എളുപ്പത്തിന് വേണ്ടി രാജൻ അവനൊരു ബൈക്ക് വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *