അന്യൻ 3 [No One]

Posted by

ആദിയും അച്ഛനും അകത്തെ സോഫയിലിരുന്ന് നടന്ന കാര്യങ്ങളെ പറ്റി സംസാരിച്ചു, രേഖ നേരേ അവളുടെ മുറിയിലേക്ക് പോയി.

ഒരുപാടു നാളുകൾക്കു ശേഷം അന്നാവീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, അന്ന് ആരും പുറത്ത് പോയേയില്ല എല്ലാവരും വീട്ടിൽ തന്നെ കൂടി.

അന്നത്തെ സംഭവം രേഖയിൽ വരുത്തിയ മാറ്റം ചെറുതോന്നുമ്മല്ല. തന്റെ തെറ്റവൾ മനസിലാക്കിയിരുന്നു, ആദിയുടെ കരുതൽ അവൾ മനസിലാക്കിയിരുന്നു, വീട്ടുകാർക്ക് തന്നോടുള്ള സ്നേഹം അവൾ മനസിലാക്കിയിരുന്നു, സ്വന്തം വീട്ടുകാരെ മറന്ന് താൻ തന്റെ കഴപ്പടക്കാനായി ചയ്തു കൂട്ടിയ ചെയ്തികൾ ഓർത്ത് അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.ആദിയോട് താൻ കാണിച്ച വെറുപ്പും, ദേഷ്യവുമെല്ലാം ഓർത്ത് അവൾ പൊട്ടിക്കരഞ്ഞു.അന്ന് അവളൊരു തീരുമാനമെടുത്തു, ‘താനെത്രത്തോളം അവനെ വെറുത്തോ അതിന്റെ നുറിരട്ടി അവനെ സ്നേഹിക്കണം, താനത്രത്തോളം അവനെ വേദനിപ്പിച്ചോ അതിന്റെ നൂറിരട്ടി അവനെ സന്തോഷിപ്പിക്കണം’. ഉറങ്ങുമ്പോഴും അവളുടെ മനസ്സിൽ ആ ഒരൊറ്റ ചിന്തയായിരുന്നു.

 

പിറ്റേ ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യം എഴുന്നേറ്റത് രേഖയായിരുന്നു. അവളെഴുന്നേറ്റ് കുളിച്ചടുക്കളയിൽ കേറികഴിഞ്ഞാണ് ശോഭ എഴുന്നേറ്റത്. ശോഭ കുളി കഴിഞ്ഞ് വരുമ്പോളേക്കും പൂജ മുറിയിൽ രേഖ വിളക്കുവച്ചിരുന്നു, താൻ സ്വപ്നം കാണുകയാണോ എന്നുപോലും ശോഭ ചിന്ദിച്ചുപോയി, അപ്പോഴേക്കും രാജനും എഴുന്നേറ്റിരുന്നു, രാജന്റെയും അവസ്ഥ മറ്റൊന്നായിരുന്നില്ല, അയാൾക്കും തന്റെ കണ്ണുകളെ ആദ്യം വിശ്വസിക്കാനായില്ല.

“എന്താ രണ്ടാളും ഇതിന് മുമ്പ് എന്നെ കണ്ടിട്ടില്ലേ, എന്താ ഇങ്ങനെ നോക്കണേ ” പിരികം പൊക്കികൊണ്ട് രേഖ ചോദിച്ചു.

“കാണാത്ത പലതും കണ്ടപ്പോ അറിയാതെ നോക്കി പോയതാണേ ” ചിരിച്ചു കൊണ്ട് രാജൻ പറഞ്ഞു, അത് കേട്ട് ശോഭയും ചിരിച്ചു

തന്നെ കളിയാക്കിയതാണെന്ന് രേഖക്ക് മനസിലായി. “ങ്ഹും ” ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ മുഖം വെട്ടിച്ചുകൊണ്ട് രേഖ ചായയിടാൻ പോയി. അവളുടെ പോക്ക് കണ്ട് രാജനും ശോഭയ്ക്കും വീണ്ടും ചിരി വന്നു.

ആരോ തന്നെ തട്ടി വിളിക്കുന്നതറിഞ്ഞാണ് ആദി കണ്ണു തുറന്നത്. കണ്ണുതുറന്ന അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു, അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, സ്വപ്നമാണോ എന്നറിയാൻ അവൻ സ്വന്തം തലക്ക് തന്നെ രണ്ട് തട്ടു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *