adv.ഉണ്ണികൃഷ്ണൻ.BA.LLB [ക്ഷത്രീയൻ]

Posted by

 

അതിനല്ലേ ഞാനുള്ളത്.. മാഡം ഒന്നുകൊണ്ടും പേടിക്കണ്ട… എന്നാലും ശരിക്കും എന്താ പ്രശ്നം..?? കൗൺസിലിംഗ് കൊണ്ട് തീർക്കാവുന്ന പ്രശ്നം ആണെങ്കിൽ വെറുതെ വഷളാക്കണ്ടല്ലോ…

 

ഇല്ല സർ… എനിക്കിനി ഒത്തുപോവാൻ പറ്റില്ല.. എന്റെ പരമാവധി ഞാൻ ശ്രമിച്ചതാണ്.. ഇനിയും അയാളുടെ കൂടെ കഴിഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും..

 

ഓക്കേ… ഓക്കേ… എങ്കിൽ പിന്നെ ഡിവോഴ്‌സ് തന്നെ ആണ് നല്ലത്.. പക്ഷെ അറിയാലോ… ഡോക്ടറോടും വക്കീലിനോടും ഒന്നും ഒളിക്കാൻ പടില്ലെന്നല്ലേ… അതുകൊണ്ട് എല്ലാം വിശദമായി പറയൂ…

 

സർ അത്..

 

– അവൾ പറയാൻ മടിച്ചെന്ന പോലെ വാക്കുകൾ പാതിയിൽ നിർത്തി.. അവനെ മൊത്തതിൽ ഒന്ന് കണ്ണോടിച്ചു..

 

ജിമ്മൻ ശരീരം ഒന്നുമില്ലെങ്കിലും ദൃഢമായ മസിലുകൾ., ക്ലീൻ ഷേവ് ചെയ്തു മിനുക്കിയ മുഖം., കണ്ടാൽ 28 വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു തുടുത്തൊരു സുന്ദരക്കുട്ടൻ.. ആ രൂപം അവളുടെ ഉള്ളിൽ പതിഞ്ഞെങ്കിലും പറയാൻ അവൾ മടിച്ചു നിന്നു.

 

അവളുടെ നോട്ടത്തിൽ നിന്നും ചെറുപ്പക്കാരനായ ഒരു പുരുഷനോട് കാര്യങ്ങൾ തുറന്നു പറയാൻ അവൾക്ക് മടിയുണ്ടെന്നവൻ മനസ്സിലാക്കി.

 

നോക്കു മാഡം… ഒരു മടിയും വേണ്ട ഒരു സുഹൃത്തിനോട് എന്ന പോലെ തന്നെ വിശ്വസിച്ചു കാര്യങ്ങൾ എന്നോട് പറയാം.., എന്താ മേഡത്തിന്റെ പേര്..??

 

സോറി.., ഞാൻ പറയാൻ വിട്ടുപോയി.. എന്റെ പേര് മായ..

 

പേരും വിവരങ്ങളും ഒക്കെ ഇതിൽ എഴുതി തന്നേക്കൂ..

 

– ഉണ്ണി ഒരു പേപ്പർ എടുത്ത് മായക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. മായ അതുവാങ്ങി പൂരിപ്പിച്ചു തിരികെ നൽകി., അത് വാങ്ങിയ ശേഷം അവൻ മായ എഴുതിയ വിവരങ്ങളിലൂടെ കണ്ണോടിച്ചു..

 

മായ

 

വയസ്സ് 31

 

സ്വന്തമായി ബ്യുട്ടിപാർലർ നടത്തുന്നു.

 

പിന്നെ ഫുൾ അഡ്രസ്സ്…

 

അത് വായിച്ചതും അവൻ അന്തം വിട്ടു പോയി..

 

31 വയസ്സോ.. കണ്ടാൽ പറയില്ല കേട്ടോ..

 

– കിട്ടിയ തക്കത്തിൽ ഉണ്ണി, മായയെ ഒന്നു സുഖിപ്പിച്ചു. അവന്റെ വാക്കുകൾ ഇഷ്ടപ്പെട്ടെന്ന പോലെ അവൾ ചെറു നാണത്തോടെ തലതാഴ്ത്തി..

Leave a Reply

Your email address will not be published. Required fields are marked *