ഉള്ളിലെ ചിന്ത വേറെ ആണെങ്കിലും അത് പുറത്തു കാണിക്കരുതല്ലോ… അവൻ വന്ന കാര്യം തീർക്കാൻ എന്ന പോലെ പറഞ്ഞു തുടങ്ങി..
എന്താ സർ എത്ര തിരക്ക്..? സാറിന് പോയിട്ട് എന്തെങ്കിലും പരുപാടിയുണ്ടോ..?
ഏയ് അങ്ങനെ ഒന്നും ഇല്ല.., എന്നാലും ആ പണി നേരത്തെ തീർത്താൽ അതങ്ങു കഴിഞ്ഞല്ലോ എന്ന് കരുതിയാണ്..
ഓക്കേ… ഞാൻ പറയാം സർ..
ഹൂ…
– പറയാൻ തുടങ്ങും മുന്നേ മായ ഒരു ദീർഘ ശ്വാസം വലിച്ചു വിട്ടുകൊണ്ട് തുടന്നു.
അത്… സാർ..
ഞാനത്യാവശ്യം പുരോഗമന ചിന്തയുള്ള ആളാണ്.. എന്റെ അഭിപ്രായപ്രകാരം തന്നെയാണ് അങ്ങനെ ഉള്ള ഒരാളെ തന്നെ എന്റെ പാരന്റ്‌സ് എനിക്കായി കണ്ടുപിടിച്ചതും.. എന്നാൽ എത്രയൊക്കെ പുരോഗമനവാദി ആണെന്ന് പറഞ്ഞാലും അവന്റെ ഉള്ളിൽ ആണുങ്ങളുടെ തനി സ്വഭാവം ഒളിഞ്ഞു കിടക്കുന്നുണ്ടാവും…
അതെ…അതേ. ചിലർ അങ്ങനെയാണ്., ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകളല്ലേ മാഡം.. പക്ഷെ ഞാൻ ആ പറഞ്ഞപോലെ ഒന്നും അല്ല കേട്ടോ., ഞാൻ പൂർണ്ണമായും ഒരു പുരോഗമന ചിന്താഗത്തിക്കാരൻ തന്നെയാണ്..
അതെനിക്ക് അന്ന് ഓഫീസിൽ വന്നപ്പോൾ തന്നെ മനസ്സിലായി…
ഹഹ്ഹ്ഹ…
ഹഹഹ…
അവർ രണ്ടുപേരും എന്തൊക്കെയോ മനസിലാക്കിയ പോലെ ഒന്നു ചിരിച്ചു.. വിഷയത്തിൽ നിന്നും തെന്നിമാറാതിരിക്കാൻ വേണ്ടിയും ഏതുവഴിയിലൂടെ മുട്ടിനോക്കണം എന്നറിയാൻ വേണ്ടിയും അവൻ നിർത്തിയിടത്തു നിന്നും ചോദിച്ചു തുടങ്ങി..
എന്നിട്ട് പുരോഗമന ചിന്താഗതി ഉള്ളയാൾ ഡിവോഴ്സിന്റെ വക്കിൽ എത്താൻ മാത്രം എന്താണ് ചെയ്തത്..?
അത്… അതിപ്പോ…
പറഞ്ഞോളൂ മാഡം.. പറയാതെ പറ്റില്ലല്ലോ… ഡോക്ടറോടും വക്കീലിനോടും കള്ളം പറയാൻ പാടില്ല എന്നാണല്ലോ…
അതിപ്പോ ഞാൻ എങ്ങനെയാ സാറിനോട് പറയുന്നത്..
ഞാൻ ആദ്യം പറഞ്ഞത് ഓർമയില്ലേ..? ഇതങ്ങനെ ഒഫീഷ്യൽ ആയി കാണണ്ട ഒരു ഫ്രണ്ടിനോട് എന്ന പോലെ പറഞ്ഞാൽ മതി..
അതിന് ആദ്യം മാഡം എന്ന ഈ വിളി ഒന്നു നിർത്തണം… കേൾക്കുമ്പോ ഒരു അടുപ്പം തോന്നിയാൽ അല്ലെ അങ്ങനെ സംസാരിക്കാൻ പറ്റുള്ളൂ…