ദിവസങ്ങൾ കടന്നു പോയി.., വിളിക്കാമെന്ന് പറഞ്ഞു പോയ മായ പിന്നെ വിളിച്ചില്ല.., ആദ്യത്തെ കുറച്ചു ദിവസം അതിന്റെ സങ്കടം ഉണ്ടായിരുന്നെങ്കിലും പിന്നീട് എപ്പോഴോ ജോലി തിരക്കുകൾക്കിടയിൽ അവനതു മറന്നു പോയി…
ഇഴഞ്ഞു നീങ്ങിയ ഒരാഴ്ചക്ക് ശേഷം മടുപ്പിക്കുന്നൊരു ദിവസത്തിന്റെ അന്ത്യത്തിൽ, രാത്രിയിൽ കിടക്കാനൊരുങ്ങുമ്പോൾ അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു.. നമ്പർ സേവ് ചെയ്തിരുന്നത് കൊണ്ട് അത് മായയുടേതായിരുന്നെന്ന് അവനു മനസ്സിലായി.. അവൾ വന്നു പോയ അന്ന് തന്നെ പൂരിപ്പിച്ചു നൽകിയ കടലാസിൽ നിന്നും അവളുടെ നമ്പർ അവൻ ചൂണ്ടിയിരുന്നു.. മനസ്സിൽ ഒരായിരം സൂര്യൻ ഉദിച്ചത് പോലെ അവനു തോന്നി.. അവൻ ആവേശത്തോടെ മെസേജ് തുറന്നു നോക്കി..
ഹായ് സർ., ഞാൻ മായ ആണ്..
ആഹാ… മായ ആള് കൊള്ളാലോ… അന്ന് പോയിട്ട് പിന്നെ ഒരു വിവരവും ഇല്ലല്ലോ…
– അവൻ തിരിച്ചും മെസേജ് അയച്ചു.,
സോറി സർ.., എന്റെ മനസ്സ് ശരിയാവാൻ കുറച്ചു സമയം എടുത്തു…
അത് സാരമില്ല…, ഇപ്പോഴെങ്കിലും മെസേജ് അയച്ചല്ലോ… ഞാൻ കരുതി ഭർത്താവുമായുള്ള പ്രശ്നങ്ങൾ ഒക്കെ തീർന്നെന്ന്…
ഇല്ല.., സർ.. അതൊരിക്കലും ഉണ്ടാവില്ല… ഇനി അയാളുമായൊരു ജീവിതം എനിക്ക് വേണ്ട..
– മായയുടെ അടുത്തു നിന്നും അങ്ങനെ ഒരു മെസ്സേജിനായിരുന്നു അവൻ കാത്തിരുന്നിരുന്നത്.. അവൻ ചോദിച്ചത് ശരിക്കും അവന്റെ ഉള്ളിലെ പേടി ആയിരുന്നു.. മായയുടെ ആ മറുപടിയിൽ അവന്റെ മനസ്സിൽ സന്തോഷത്തിന്റെ അലയടിച്ചു.. എങ്കിലും അവൻ നോർമലായി തന്നെ റീപ്ലേ കൊടുത്തു..
അങ്ങനെ എഴുതി തള്ളാൻ വരട്ടെ.., ചിലപ്പോൾ ഒരു കൗണ്സിലിംഗിൽ എല്ലാം ശരിയാവും…
ഇല്ല സർ.. അതൊന്നും നടക്കില്ല….
ഓക്കോ.. മായയുടെ ആഗ്രഹം അങ്ങനെ ആണേൽ പിന്നെ നമുക്ക് അങ്ങനെ തന്നെ മുന്നോട്ട് പോവാം…
ഉം…
ആ മൂളളിൽ അവന്റെ ഉള്ളു നിറഞ്ഞു.., അവൻ അവളെ അധികം നിർബന്ധിച്ചില്ല.. കാരണം എങ്ങാനും അവർ ഒന്നിച്ചാൽ അവന്റെ ഒരാഗ്രഹവും നടക്കില്ലെന്നുറപ്പാണ്.. അതു കൊണ്ട് അവൻ ബുദ്ധിപൂർവ്വം തന്നെ കാര്യങ്ങൾ നീക്കി..