അവളെ മുറുക്കെ കെട്ടിപിടിച്ച് കിടന്ന് ആ രാത്രിയും തീർന്നു…
പിന്നീടുള്ള ദിവസങ്ങൾ എല്ലാം ഒരേ രീതിയിൽ കടന്നുപോയികൊണ്ടിരുന്നു…
ഓഫീസിൽ ആൻഞ്ചലികയോട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്തു… അതവൾക്ക് കുറച്ചു ഫീൽ ആയെങ്കിലും അതല്ലാതെ വേറെ വഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു…
സൗമ്യേച്ചിയും മാളുവും വല്ലപോലുമൊക്കെ മെസ്സേജ് അയക്കും…
മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാതെ സന്തോഷകരമായി ഗൾഫ് ജീവിതം ആസ്വദിച്ചു കൊണ്ടിരുന്ന ആ സമയത്താണ് വീട്ടിൽ നിന്നും അച്ഛന്റെ ഫോൺ വിളി വന്നത്….
സാധാരണ രീതിയിൽ എന്തെങ്കിലും അത്യാവിശ്യങ്ങള്ക്ക് മാത്രമേ അച്ഛൻ എന്നെ വിളിക്കാറുള്ളു അത് കൊണ്ട് തന്നെ കാൾ കട്ട് ചെയ്തു അപ്പോൾ തന്നെ ഞാൻ തിരിച്ചു വിളിച്ചു….
എടാ നിനക്ക് PSC യിൽ നിന്നും ഒരു അഡ്വൈസ് ലെറ്റർ വന്നിട്ടുണ്ട്…
അഡ്വൈസോ ?… ഞാൻ തീരെ പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് എന്താണെന്നു മനസിലായില്ല…
അച്ഛൻ അതിന്റെ ഒരു ഫോട്ടോ എടുത്ത് വാട്സാപ്പിൽ അയക്ക് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു….
അപ്പോൾ തന്നെ അച്ഛൻ അത് അയച്ചു തരുകയും ചെയ്തു…
5 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു എക്സാമിന്റെ ആണ്
മെയിൻ ലിസ്റ്റിൽ വന്നിരുന്നു ഒരു പ്രാവിശ്യം നാട്ടിൽ ആയിരുന്നപ്പോൾ വെരിഫിക്കേഷനും കഴിഞ്ഞതാണ്… പക്ഷെ റാങ്ക് ലിസ്റ്റിൽ ഒരുപാട് പുറകിലായിരുന്നത് കൊണ്ട് ജോലി കിട്ടുമെന്ന് കരുതിയില്ല…
അടുത്ത മാസം 25 നു തിരുവനന്തപുരത്ത് ഹാജരാകണം…
അന്ന് ആശിച്ചു മോഹിച്ചു എഴുതിയ പരീക്ഷയാണ് പക്ഷെ എപ്പോൾ ഇവിടുത്തെ ഈ ജോലിയും ഈ സാലറിയും ഉപേക്ഷിച്ചു പോകാൻ ഒരു മടി…
പലരോടായി അഭിപ്രായം ചോദിച്ചു.. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു സർക്കാർ ജോലി കിട്ടിയത് കളയരുത്… സംഗീതയും അതെ അഭിപ്രായമായിരുന്നു…. ഈ നാല് മാസം ആയപ്പൊളേക്കും അവൾക്ക് റൂമിൽ തനിച്ച ഇരുന്നു മടുത്തിരുന്നു.. അവൾക്കും നാട്ടിലേക്ക് പോയാൽ കൊള്ളാമെന്നു ഉണ്ടായിരുന്നു…
ഒടുവിൽ ഞാൻ നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു… ഓഫീസിൽ കാര്യം അവതരിപ്പിച്ചു… 15 ദിവസത്തെ നോട്ടീസ് പിരീഡും കഴിഞ്ഞു എല്ലാവരോടും യാത്രപറഞ്ഞു… ആഞ്ചലിക്കയെ കണ്ടതും അവളെ ഇനി കാണാൻ പറ്റില്ലാലോ എന്നോർത്ത് മനസ്സിൽ ഒരു വിഷമം…