ഓ എന്തൊക്കെ കാണണം… അച്ചു ഒരു ദീർക്ക ശ്വാസം വിട്ടു…
ഞാൻ നിനക്ക് എന്റെ തുളസികുട്ടിക്കും പൂവാങ്ങാൻ പോയതാടോ. അതു കൊടുത്തപ്പോൾ ആണ് നീ ഇങ്ങോട്ട് വന്നതു..
കൃഷ്ണ………. അമ്പലമുറ്റത്ത് നിന്നു മാധവൻ വിളിച്ചു..
നിങ്ങൾ സംസാരിച്ചു നിക്ക് ഞാൻ ഇപ്പോൾ വരാം..
അവൻ പോകുന്നത് നോക്കി നിന്നു രണ്ടാളും.
ബാ എന്റെ സുന്ദരി ടീച്ചറെ നമുക്ക് മുകളിൽ പോകാം എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്…
തുളസി ചിരിച്ചു.. അവർ മുകളിലേക്ക് പോയി…
അവനെ ഞാൻ ഇങ്ങനെ ഇത്രയും ഹാപ്പിയായി കണ്ടിട്ട് വർഷങ്ങൾ ആയി… അതു പറയുമ്പോൾ അച്ചുന്റെ കണ്ണുകൾ നിറഞ്ഞു.
ഞങ്ങളുടെ ലച്ചു പോയത് അവനെ വല്ലാണ്ട് തളത്തികളഞ്ഞു… അവനു ജീവനായിരുന്ന് അവൾ.
അതൊക്കെ കഴിഞ്ഞില്ലേ അച്ചു….
അവനെ ഇങ്ങനെ കാണുമ്പോൾ എന്റെ ചേച്ചിപെണ്ണിനോട് എനിക്ക് ഇഷ്ടം ഇങ്ങനെ കുടി വരുകയാണ് … എന്റെ കണ്ണനെ ഞങ്ങൾക്കു തിരിച്ചു തന്നല്ലോ….
തുളസി ചിരിച്ചു…
ഇനി പറ നിങ്ങളുടെ റോമാൻസ്സ് ഇങ്ങനെ ആണ് ഇത്ര സുന്ദരമായതു. എന്നോട് ഒന്ന് പറയുമോ ഫുൾ ഡീറ്റെയിൽ ആയി..
തുളസിയുടെ കവിള് ചുവന്നു… നാണത്താൽ അവൾ തല കുനിച്ചു
നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുവാ… ഇങ്ങനെയും പ്രണയിക്കാം അല്ലെ.. ഇന്നത്തെ കാലത്തു റോമാൻസ്സ് ഒന്നും ഇല്ല 100% പ്രേമവും ഉടായിപ്പ് ആണ്.
അങ്ങനെ ഒന്നും ഇല്ലടാ.. ആദ്യം ഞാൻ കരുതി അവന്റെ സ്നേഹം ഒരു ആരാധനയാണ് എന്ന്, കാരണം ഒന്നും ഇല്ലാത്തവന് തുണയായ സഹതാപം കൊണ്ടു ആണ് എന്ന്. പിന്നെ അവന്റ എന്നോട് ഉള്ള സംസാരം, കെയറിങ്, എന്നേ കാണുമ്പോൾ അവന്റെ കണ്ണിൽ ഉള്ള തെളിച്ചം….. അപ്പോൾ എനിക്ക് മനസിലായി അവൻ സീരിയസ് ആണ് എന്ന്.
എന്നിട്ട്….. പറ… പറ… പിന്നെ എന്തായി……….
പിന്നെ എന്താവാൻ… ഞാൻ അവനെ ആവോയിഡ് ചെയ്യാൻ തുടങ്ങി. എനിക്ക് പേടിയായി തുടങ്ങി. പ്രായത്തിനു മൂത്തതു പിന്നെ……. തുളസി അച്ചുനെ നോക്കി…